Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 11:11 AM GMT Updated On
date_range 26 July 2017 11:11 AM GMTതഴപ്പായ് നെയ്ത്ത് മേഖല വിസ്മൃതിയിലേക്ക്
text_fieldsbookmark_border
ചെങ്ങന്നൂർ: പരമ്പരാഗത . ഇൗ മേഖലയിൽ പൊതുവെ തൊഴിൽ അന്യമായ അവസ്ഥയാണ്. തഴപ്പായ് നെയ്ത്ത് നിലച്ചതോടെ ഈ സ്ഥാനം പ്ലാസ്റ്റിക് പായ കൈയടക്കി. നാട്ടിൻപുറങ്ങളിലെ തൊഴിലാളികൾ കൈതകളിൽ നിന്നും അരിവാൾ ഉപയോഗിച്ച് മുറിച്ചെടുക്കുന്ന തഴയിലെ മുള്ള് നീക്കംചെയ്ത് ഉണക്കിയെടുക്കുന്ന തഴ ഉപയോഗിച്ചാണ് പായ് നെയ്തിരുന്നത്. തൊഴിലാളികളുടെ കരവിരുതിൽ നെയ്തെടുക്കുന്ന തഴപ്പായക്ക് ആവശ്യക്കാരും ഏറി വന്നിരുന്നു. മെത്തപ്പായക്ക് പുറമെ സാധാരണ പായും ചിക്കു പായ, പന്തിപ്പായ, താഴെയിരിക്കുന്നതിനായുള്ള തടുക്കും ഉൾപ്പെടെയുള്ളവയായിരുന്നു നെയ്തെടുത്തിരുന്നത്. മെത്തപ്പായും സാധാരണ പായും കിടന്നുറങ്ങുന്നതിനും പന്തിപ്പായ, ചിക്കു പായ എന്നിവ െനൽകൃഷിയുടെ വിളവെടുപ്പ് സമയത്ത് കൊയ്തെടുക്കുന്ന കറ്റകൾ മെതിച്ചെടുക്കുന്നതിനും നെല്ല് ഉണക്കാനും പുഴുങ്ങി ഉണക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഈ കാലത്ത് എല്ലാ കർഷകരുടെ വിടുകളിലും പന്തിപ്പായ, ചിക്കു പായ എന്നിവ കാണാമായിരുന്നു. നാഗരിക സംസ്കാരം വ്യാപിച്ചതോടെ പുരയിടങ്ങളിൽ വേലി കെട്ടുന്നതിനു പകരം മതിൽ സ്ഥാനം പിടിച്ചു. കൈതകൾ വെട്ടിമാറ്റാൻ തുടങ്ങി. സാധാരണയായി വേലി കെട്ടാനായി നടുന്ന കൈതകളിൽ നിന്നായിരുന്നു പായ നെയ്യാനുള്ള തഴ ശേഖരിച്ചിരുന്നത്. ഇതിൽ ആൺ കൈത, പെൺ കൈത എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഒട്ടും െചലവില്ലാതെ പുരയിടത്തിെൻറ സംരക്ഷണത്തിനായി കൈത അതിരുകളിൽ നട്ടുവളർത്തുന്ന രീതി കർഷകർ കൈവിട്ടതോടെ തഴ ലഭിക്കാതെ തഴപ്പായ് നെയ്ത്തും ക്രമേണ നിലക്കുകയായിരുന്നു. ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്ത് പരമ്പരാഗത തഴപ്പായ് നെയ്ത്ത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story