Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകക്ഷേമ സന്ദേശവുമായി...

കർഷകക്ഷേമ സന്ദേശവുമായി മൂവർസംഘം ഹരിപ്പാ​െട്ടത്തി

text_fields
bookmark_border
ഹരിപ്പാട്: കർഷകരെ സഹായിക്കാനായി ഭാരതപര്യടനം നടത്തുന്ന മൂവർ സംഘം ഹരിപ്പാെട്ടത്തി. ബ്രിട്ടീഷുകാരനായ ഡേവിഡ് അഥോവ്, പഞ്ചാബി സ്വദേശികളായ ജസ്വീർ സിങ്, ബഹാദൂർ സിങ് എന്നിവരാണ് കർഷകരുടെ പ്രശ്നങ്ങൾ ജനശ്രദ്ധയിൽ എത്തിക്കുന്നതിന് നടത്തം തുടങ്ങിയത്. പുഞ്ചിരി സമ്പാദിക്കാനും അത് സമ്മാനിക്കാനുമായി നടത്തം എന്നതാണ് ഇവരുടെ ആപ്തവാക്യം. കന്യാകുമാരിയിലെ സുനാമി സ്മാരക പാർക്കിൽനിന്ന് ജൂലൈ 15ന് ആരംഭിച്ചതാണ് നടത്തം. 2018 േമയിൽ പഞ്ചാബിലെ അമൃത്സറിൽ സമാപിക്കും. കർഷക ആത്മഹത്യയുടെ ബാക്കിപത്രമായി കഴിയുന്നവരെ കാണുക, കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില നൽകുക, സുസ്ഥിര കൃഷി സംസ്കാരം ഉണ്ടാകുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇേന്താനേഷ്യയിൽ സ്ഥിരതാമസക്കാരനായ ഡേവിഡ് സാമൂഹിക പ്രശ്നങ്ങൾ ഏറ്റെടുത്താണ് നടത്തം തുടങ്ങിയത്. ഇതിനുമുമ്പ് മലേഷ്യയിൽ അവിടത്തെ സാമൂഹിക വിഷയങ്ങൾ ഉന്നയിച്ച് 3650 കിലോ മീറ്റർ നടന്നിരുന്നു. കർഷക ആത്മഹത്യയുടെ ഇരകളെ സഹായിക്കാൻ നടത്തുന്ന ഭാരത പര്യടനത്തിൽ മൂവരും 6000 കിലോമീറ്ററാണ് നടക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ഹരിപ്പാട് ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ ഇവരെ സംഭാവന സാംസ്കാരിക സമിതി അംഗങ്ങൾ സ്വീകരിച്ചു. അപൂർവ രുദ്രാക്ഷം പൂത്തു കായംകുളം: ഒാണാട്ടുകരയുടെ മണ്ണിൽ ഭക്തർക്ക് ദിവ്യാനുഭവം പകർന്ന് രുദ്രാക്ഷം പൂത്തു. കീരിക്കാട് തെക്ക് കോയിപ്പുറത്ത് കുടുംബ സർപ്പക്കാവിലാണ് അപൂർവമായി മാത്രം കണ്ടുവരാറുള്ള രുദ്രാക്ഷം പൂത്തത്. കുടുംബാംഗമായ റിട്ട. െഡപ്യൂട്ടി കലക്ടർ രാമഭദ്രന് അരുണാചൽപ്രദേശിൽ ജോലിയുണ്ടായിരുന്ന സുഹൃത്താണ് രുദ്രാക്ഷ തൈ നൽകിയത്. 2002ലാണ് കാവിൽ ഇത് നട്ടത്. 70 അടി ഉയരമുള്ള മരം 15 വർഷങ്ങൾക്കുശേഷമാണ് സമൃദ്ധമായി പൂത്ത് വിടർന്ന് കായകൾ പിടിച്ചത്. ഇതിൽനിന്ന് പഞ്ചമുഖ രുദ്രാക്ഷമാണ് കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. സിക്കിം, നേപ്പാൾ ഭാഗങ്ങളിൽ മാത്രം വളരുന്ന രുദ്രാക്ഷത്തിന് ഒാണാട്ടുകരയുടെ മണ്ണും അനുയോജ്യമാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് രാമഭദ്രൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story