Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 11:08 AM GMT Updated On
date_range 26 July 2017 11:08 AM GMTനോക്കുകൂലി പ്രശ്നം: കേസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ അന്വേഷണം
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിൽ നോക്കുകൂലി പ്രശ്നവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ പൊലീസ് യഥാസമയം ഇടപെട്ട് വീട്ടുകാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാതിരുന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ഉത്തരവിട്ടു. സൗത്ത് എസ്.െഎ രാജേഷ് ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ഇതിൽ പൊലീസുകാരായ മുകേഷ്, ഋഷികുമാർ, കൺട്രോൾ റൂമിലെ പുഷ്പകുമാർ എന്നിവരെ സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ നടപടി ഉണ്ടാകും. നോക്കുകൂലി ആവശ്യപ്പെട്ട് ചിലർ രംഗത്തുവരുകയും അത് വീട്ടുകാരുടെ സ്വൈരതക്ക് തടസ്സമുണ്ടാക്കുകയും ചെയ്ത സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സി.െഎ.ടി.യു, എ.െഎ.ടി.യു.സി യൂനിയനുകളിൽപെട്ടവരാണ് പല ഭാഗത്തും ഇത്തരം സംഭവങ്ങൾക്ക് പിന്നിലുണ്ടായിരുന്നതെന്നാണ് ആരോപണം. വീട്ടുകാർക്ക് ഭീഷണി ഉണ്ടാകുന്ന തരത്തിൽ പുറത്തുനിന്ന് ഇടപെടലുണ്ടായാൽ ആവശ്യമായ സുരക്ഷിതത്വം നൽകാനുള്ള ചുമതല പൊലീസിനുണ്ട്. എന്നാൽ, സംഭവസ്ഥലത്ത് പൊലീസ് വൈകി എത്തുകയും ഒരുദിവസം കഴിഞ്ഞശേഷം കേസ് എടുക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Next Story