Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ബംഗാൾ...

സി.പി.എം ബംഗാൾ ഘടകത്തി​െൻറ ആവശ്യം തള്ളിയത്​ കോൺഗ്രസ്​ ബന്ധവും പാർട്ടി മാനദണ്ഡവും ഉയർത്തി

text_fields
bookmark_border
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭ സീറ്റ് വിഷയം ആവർത്തിച്ച് ഉന്നയിച്ച ബംഗാൾ ഘടകത്തിന് തിരിച്ചടി. കോൺഗ്രസ് ബന്ധവും പാർട്ടി മാനദണ്ഡവും ഉയർത്തിയാണ് ഭൂരിപക്ഷവും ബംഗാൾ ഘടകത്തി​െൻറ ആവശ്യത്തെ എതിർത്തത്. കോൺഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യവും വേണ്ടെന്നാണ് പാർട്ടി നിലപാട്. അത് ലംഘിക്കാൻ കഴിയില്ല. രണ്ടു തവണയിൽ കൂടുതൽ ഒരാൾ രാജ്യസഭയിലേക്ക് മത്സരിക്കാൻ പാടില്ലെന്ന മാനദണ്ഡവും മാറ്റാൻ കഴിയില്ല. പാർട്ടി നിലപാട് നടപ്പാക്കാൻ ബാധ്യസ്ഥനായ ആൾ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം തന്നെ സ്വന്തം കാര്യം വരുേമ്പാൾ അത് ലംഘിക്കുന്നുവെന്നത് ജനറൽ സെക്രട്ടറിയുടെ പദവിയെ ദുർബലമാക്കുമെന്ന നിലപാടാണ് ഭൂരിഭാഗവും എടുത്തത്. ജനറൽ സെക്രട്ടറി സ്ഥാനവും പാർലമ​െൻററി സ്ഥാനവും ഒരേ സമയത്ത് കൈവശംവെച്ച് പാർട്ടിയിൽ മുന്നോട്ടു പോകാൻ ആവില്ലെന്നും വേണമെങ്കിൽ പാർട്ടി ഭാരവാഹിത്വം ഒഴിഞ്ഞ് മത്സരിച്ചോെട്ടയെന്ന വിമർശവും ഉയർന്നു. കോൺഗ്രസിനും സി.പി.എമ്മിനും യോജിക്കാൻ കഴിയുന്ന രാഷ്ട്രീയ ഇതരരെ കണ്ടെത്താവുന്നതേയുള്ളൂവെന്നും ശങ്കർ റോയി ചൗധരിയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടി ചിലർ പറഞ്ഞു. എന്നാൽ, ബി.ജെ.പി എല്ലാ സംസ്ഥാനങ്ങളിലും കടന്നുകയറുന്ന സ്ഥിതിയിൽ പാർലമ​െൻറിൽ സി.പി.എമ്മിന് ശക്തനായ വക്താവ് ഇല്ലാതാവുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന വാദമാണ് ബംഗാളിൽനിന്നുള്ളവർ ഉയർത്തിയത്. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ശക്തമായ ഒരംഗം ബംഗാളിൽനിന്ന് വേണം. ബംഗാളിൽനിന്നുള്ള രാജ്യസഭ പ്രാതിനിധ്യം ഇല്ലാതാവുമെന്നും അവർ പറഞ്ഞു. എന്നാൽ, ജനറൽ സെക്രട്ടറി സംഘടനാരംഗത്ത് ശ്രദ്ധയൂന്നി പ്രവർത്തിക്കേണ്ടതാണെന്നും അതിൽ മാറ്റം വരുത്തുന്നത് ശരിയല്ലെന്നും എതിർത്തവർ പറഞ്ഞു. ചർച്ചെക്കാടുവിൽ വോെട്ടടുപ്പിനായി ബംഗാളിൽനിന്നുള്ള അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. യെച്ചൂരിയുടെ രാജ്യസഭ അംഗത്വം ആഗസ്റ്റ് 18നാണ് അവസാനിക്കുന്നത്. യെച്ചൂരിയുടെ പേര് മാത്രം ബംഗാൾ സംസ്ഥാന സമിതി കേന്ദ്ര നേതൃത്വത്തിന് നിർദേശിച്ചതോടെയാണ് വിഷയം പി.ബിയുടെയും സി.സിയുടെയും പരിഗണനെക്കത്തിയത്. വളരെ ചുരുക്കം അവസരങ്ങളിലാണ് സി.സിയിൽ വോെട്ടടുപ്പ് നടന്നിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS
Next Story