Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:01 AM GMT Updated On
date_range 26 July 2017 9:01 AM GMTചലച്ചിത്ര പ്രവർത്തകൻ ജി. ദിനേശൻ നിര്യാതനായി
text_fieldsbookmark_border
(പടം APD53 Dineshan 45 Ambalappuzha) ചലച്ചിത്ര പ്രവർത്തകൻ ദിനേശൻ അമ്പലപ്പുഴ: ചലച്ചിത്ര പ്രവർത്തകനും കേരള ആദിവാസി ക്ഷേമസമിതി ജില്ല പ്രസിഡൻറുമായ അഡ്വ. ജി. ദിനേശൻ (ദീനു ഗോപാൽ -45) നിര്യാതനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് വളഞ്ഞവഴി പടിഞ്ഞാറ് വെളിയിൽ വീട്ടിൽ പരേതരായ ഗോപാലിെൻറയും ദേവകിയുടെയും മകനാണ്. അവിവാഹിതനാണ്. 'പ്രണയതീർഥം' സിനിമ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്നതിനിടെയാണ് അന്ത്യം. ആലപ്പുഴയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു. കേരള ഉള്ളാട മഹാസഭ ലീഗൽ അഡ്വൈസർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ അസിസ്റ്റൻറ്, േകാട്ടയം സാമൂഹികനീതി വകുപ്പ് കെയർ ടേക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലക്ഷ്മിഭായി നാഷനൽ കോളജ് ജീവനക്കാരനുമായിരുന്നു. സേഹാദരങ്ങൾ: സുകുമാരൻ (വില്ലേജ് അസിസ്റ്റൻറ്, മെങ്കാമ്പ്), കുഞ്ഞുമോൻ, ശശികുമാർ, രവി, ചെല്ലപ്പൻ, മഹേശൻ.
Next Story