Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 8:03 AM GMT Updated On
date_range 26 July 2017 8:03 AM GMTഎൽഡേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊച്ചി: കോർപറേഷൻ 54ാം ഡിവിഷനിലെ മുതിർന്ന പൗരന്മാരുടെ സംഘടനയായ എൽഡേഴ്സ് വെൽഫെയർ ഫോറം ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. കുര്യൻ േജാൺസൺ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് ഒാംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് പി.ആർ. രാമൻ മുഖ്യപ്രഭാഷണം നടത്തി. എളംകുളം ഡിവിഷനിലെ ആയിരത്തി നാനൂറോളം മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിപാലനത്തിനാവശ്യമായ കർമപരിപാടികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. വി.പി.ജി. മാരാർ സ്വാഗതവും ജി. വിജയൻ നന്ദിയും പറഞ്ഞു. കുര്യൻ േജാൺസൺ (പ്രസി), ജി. വിജയൻ (സെക്ര), പ്രഫ. വി.പി.ജി. മാരാർ, കെ.കെ. സുഭാഷ് ചന്ദ്രബോസ് (വൈസ് പ്രസി), എൻ.സി. വേണുഗോപാലക്കുറുപ്പ്, സി.സി. മൈക്കിൾ (ജോ. സെക്ര), പ്രഫ. മുരളീധരൻ (ട്രഷ) ഉൾപ്പെടെ 23 അംഗ കമ്മിറ്റിയെയും പി.ആർ. തേജസ് ചാർേട്ടർഡ് അക്കൗണ്ടൻസ് ഒാഡിറ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സപ്തകിരൺ ലോഗോ പ്രകാശനം ചെയ്തു കൊച്ചി: കൊച്ചി നഗരസഭ 50 ഡിവിഷൻ കമ്മിറ്റിയും തൃപ്പൂണിത്തുറ റോട്ടറിയും കൈകോർത്തുകൊണ്ട് ഡിവിഷെൻറ സമഗ്രവികസനത്തിന് രൂപംകൊടുത്ത സപ്തകിരൺ ലോഗോ ചേംബറിൽ മേയർ സൗമിനി ജയിൻ പ്രകാശനം ചെയ്തു. പരിസ്ഥിതി, ആരോഗ്യം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സർഗാത്മകത, സാമൂഹികബോധ വികസനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനം, പൗരബോധവും സാമൂഹികവും ഉത്തരവാദിത്തവും ശുചിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സപ്തകിരൺ പദ്ധതിക്ക് രൂപം കൊടുത്തത്. ഡിവിഷനിലെ െറസിഡൻറ്സ് അസോസിയേഷനുകൾ, കുടുംബശ്രീ പ്രവർത്തകർ, വ്യവസായ പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ പൂർണ സഹകരണത്തോടുകൂടിയാണ് ഡിവിഷൻ സമ്പൂർണ വികസനപ്രവർത്തനങ്ങൾ സപ്തകിരണിെൻറ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.ബി. സാബു, അഡ്വ. വി.കെ. മിനിമോൾ, ഷൈനി മാത്യു, പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി, ഡിവിഷൻ കൗൺസിലറായ വി.പി. ചന്ദ്രൻ, തൃപ്പൂണിത്തുറ റോട്ടറി ഭാരവാഹികളായ ലക്ഷ്മി നാരായണൻ, ആർ. രാജശേഖരൻ, റിയർ അഡ്മിറൽ മധുസൂദനൻ, ജോജോ ജേക്കബ് എന്നിവർ പങ്കെടുത്തു. ഇതിെൻറ ഭാഗമായി സമ്പൂർണ കുടുംബസർവേ 30ന് ജനകീയ പങ്കാളിത്തത്തോടെ ഡിവിഷനിൽ നടത്തും. Caption: ec2 Sapthakiran logo സപ്തകിരൺ ലോഗോ മേയർ സൗമിനി ജയിൻ പ്രകാശനം ചെയ്യുന്നു
Next Story