Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 8:03 AM GMT Updated On
date_range 26 July 2017 8:03 AM GMTസമരം: ഭാരതമാത കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
text_fieldsbookmark_border
കാക്കനാട്: വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് തൃക്കാക്കര ഭാരതമാത കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസ് ഉണ്ടാകില്ലെന്ന് കോളജ് പ്രന്‍സിപ്പല്‍ ഡോ. ഡോ. പി. ഐപ്പ് തോമസ് അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ 28ന് പി.ടി.എ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കോളജ് തുറക്കുന്ന കാര്യത്തില്‍ പി.ടി.എ യോഗം നിര്‍ണായകമാകും. കോളജിെൻറ അച്ചടക്കത്തിനും സമാധാനാന്തരീക്ഷത്തിനും വിരുദ്ധമായി അക്രമങ്ങള്‍ നടത്തിയ നാല് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കോളജ് നടപടി സ്വീകരിച്ചത്. ഇതില്‍ ഗുരുതര കുറ്റം ചെയ്ത രണ്ട് വിദ്യാര്‍ഥികളെ പുറത്താക്കുകയും രണ്ടുപേരെ സസ്പെന്‍ഡും ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ കോളജില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് സമരക്കാര്‍ കോളജിന് മുന്നില്‍ അക്രമവും ഉപരോധവും നടത്തുന്നത്. ചൊവ്വാഴ്ച പൊലീസ് സഹായത്തോടെ വിദ്യാര്‍ഥികളെ കോളജില്‍ കയറ്റി ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരുവിഭാഗം സമരക്കാര്‍ മതില് ചാടിക്കടന്ന് ഗേറ്റിെൻറ താഴ് തകര്‍ക്കുകയും കാമ്പസില്‍ അക്രമം നടത്തുകയും ചെയ്തു. ക്ലാസുകളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും സമരക്കാര്‍ അസഭ്യം പറഞ്ഞു. കാമ്പസിലെ വസ്തുവകകള്‍ക്ക് സമരക്കാര്‍ നാശനഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കാമ്പസ് അടച്ചിടാന്‍ മാനേജ്മെൻറ് തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story