Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 8:03 AM GMT Updated On
date_range 26 July 2017 8:03 AM GMTജനതാദൾ (നാഷനലിസ്റ്റ്) ജില്ല കൺവെൻഷൻ
text_fieldsbookmark_border
കൊച്ചി: ജനതാദൾ (നാഷനലിസ്റ്റ്) ജില്ല കൺെവൻഷൻ 31ന് വൈകീട്ട് മൂന്നിന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ക്ലാസിക് ഹോട്ടൽ മിനിഹാളിൽ നടക്കും. െജ.ഡി(എൻ) സംസ്ഥാന പ്രസിഡൻറ് മൊയ്തീൻ ഷാ അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ടി.എസ്. ബാലകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി അമൃതാനന്ദ സരസ്വതി, സംസ്ഥാന ഉപാധ്യക്ഷൻ ആൻറണി ബേബി പുത്തൻപുരക്കൽ, സെക്രട്ടറി എൻ.എം. യൂസുഫ് എന്നിവർ പെങ്കടുക്കും. ന്യൂനപക്ഷ അതിക്രമത്തിലും കൈയേറ്റത്തിലും പ്രതിഷേധം കൊച്ചി: ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന അക്രമങ്ങളിലും കൈയേറ്റങ്ങളിലും പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൻ.സി.പി മൈനോർട്ടീസ് ഡിപ്പാർട്െമൻറ് സംസ്ഥാന നിർവാഹകസമിതി തീരുമാനിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ പാലൂർ, പി.എ. അലക്സാണ്ടർ, മുഹമ്മദ് ഒാട്ടുപാറ, അനീഷ്, അരുൺ, ബെന്നി, സേവാദൾ സംസ്ഥാന ചെയർമാൻ ജോണി തോട്ടക്കര എന്നിവർ സംസാരിച്ചു. എല്ലാ ജില്ലയിലും ആഗസ്റ്റിൽതന്നെ പഠനക്യാമ്പുകൾ നടത്താനും സെപ്റ്റംബറിൽ ന്യനപക്ഷ സംസ്ഥാന കൺവെൻഷൻ നടത്താനും തീരുമാനിച്ചു. പരിപാടികൾ ഇന്ന് എറണാകുളം ജനറൽ ആശുപത്രി പുൽത്തകിടി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന കലാപരിപാടി -രാവിലെ 10.30
Next Story