Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 2:45 PM IST Updated On
date_range 25 July 2017 2:45 PM ISTഇ.പി.എഫ്: ആശയക്കുഴപ്പം അവസാനിപ്പിക്കണം –സീനിയർ ജേണലിസ്റ്റ്സ് ഫോറം
text_fieldsbookmark_border
കൊച്ചി: എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് സംബന്ധിച്ച ആശയക്കുഴപ്പം ഇല്ലാതാക്കണമെന്നും ഉയർന്ന പെൻഷൻ നൽകാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. െപ്രാവിഡൻറ് ഫണ്ടിൽ നിക്ഷേപിച്ച തുകയിൽനിന്ന് ശമ്പളത്തിെൻറ 8.33 ശതമാനം വരെ പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്ന നടപടിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിരമിച്ചവരുടെ 1995 മുതലുള്ള ശമ്പളത്തിെൻറ കണക്കുകൾ തൊഴിൽ സ്ഥാപനങ്ങൾ യഥാസമയം സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിൽ വകുപ്പ് ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, വൈസ് പ്രസിഡൻറുമാരായ ഡോ. ടി.വി. മുഹമ്മദലി, സി.എം. കൃഷ്ണപണിക്കർ, വി. പ്രതാപചന്ദ്രൻ, വർഗീസ് കോയ്പിള്ളി, സെക്രട്ടറിമാരായ കെ.പി. വിജയകുമാർ, പി.വി. പങ്കജാക്ഷൻ, ട്രഷറർ കെ.വി. ഫിലിപ് മാത്യു, അലക്സാണ്ടർ സാം, എസ്. സുധീശൻ, ഹരിദാസൻ പാലയിൽ, കെ.ജി. മത്തായി, തേക്കിൻകാട് ജോസഫ്, കെ. സുന്ദരേശൻ, എം.വി. രവീന്ദ്രൻ, ജയിംസ് പന്തക്കൽ, ചെറിയാൻ സഖറിയ, ടി.ആർ. രാമചന്ദ്രൻ, ടി. ശശിമോഹൻ, ജെ. അജിത് കുമാർ, ടി.വി. രവീന്ദ്രൻ, മുഹമ്മദ് സലീം, സി. രാജൻ, പട്ടത്താനം ശ്രീകണ്ഠൻ, തോമസ് ഗ്രിഗറി, കല്ലട ഷൺമുഖൻ, പി.സി. അബ്ദുൽ ലത്തീഫ് , കെ.പി. ആൻറണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story