Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
ഫാര്‍മസിസ്റ്റ് തസ്തിക: നിയമന നടപടി റദ്ദാക്കി തിരുവനന്തപുരം: ഹെല്‍ത്ത് സ​െൻററില്‍ 2006-ലെ (Notification No. Ad.D.II.3/969/81 തീയതി 16--12--2006) പത്രക്കുറിപ്പിലൂടെ സ്ഥിര നിയമനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രസ്തുത നിയമനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സര്‍വകലാശാല തീരുമാനമെടുത്തതി​െൻറ അടിസ്ഥാനത്തില്‍ നിയമന നടപടി റദ്ദ് ചെയ്ത് ഉത്തരവായി. ഇതിലേക്ക് അടച്ച അപേക്ഷഫീസ് തിരികെ ലഭിക്കാനുള്ള അപേക്ഷ 15 ദിവസത്തിനകം സമര്‍പ്പിക്കണം. മാര്‍ക്ക്‌ ലിസ്റ്റ് കൈപ്പറ്റണം രണ്ടാം വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ റെഗുലറായി പരീക്ഷ എഴുതിയ വിദ്യാർഥികളില്‍ തിരുവനന്തപുരം ജില്ലയിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ പാളയത്തെ എസ്.ഡി.ഇ ഓഫിസില്‍നിന്നും കൊല്ലം ജില്ലയിലെ കരിക്കോട്, ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍നിന്ന് മറ്റുള്ള ജില്ലകളിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ ചേര്‍ത്തല എസ്.എന്‍ കോളജില്‍നിന്നും 26, 27, 28 തീയതികളില്‍ ഹാള്‍ടിക്കറ്റുമായി വന്ന് മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10. പരീക്ഷകേന്ദ്രത്തില്‍ മാറ്റം ജൂലൈ 26, 28 തീയതികളില്‍ നടത്തുന്ന ബി.എ (ആന്വല്‍ സ്‌കീം) മാര്‍ച്ച്/ഏപ്രില്‍ 2017 പാര്‍ട്ട് രണ്ട് -പേപ്പര്‍ രണ്ട്, മൂന്ന് പരീക്ഷക്ക് യൂനിവേഴ്‌സിറ്റി കോളജ് പരീക്ഷകേന്ദ്രമായി ഓണ്‍ലൈനായി അപേക്ഷിച്ച ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലീഷ് മെയിന്‍ വിദ്യാര്‍ഥികള്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ (എസ്.ഡി.ഇ, പാളയം) പരീക്ഷ എഴുതണം. ഓഫ്‌ലൈനായി അപേക്ഷിച്ചവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല. ബിരുദ മാര്‍ക്ക്/ഗ്രേഡ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം വിവിധ പഠനവകുപ്പുകളിലേക്ക് 2017-18 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മത്സരപരീക്ഷ എഴുതിയവരുടെ പരീക്ഷഫലം സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മനസ്സിലാക്കി ജൂലൈ 27-ന് മുമ്പ് ബിരുദതലത്തിലെ മാര്‍ക്ക്/ഗ്രേഡ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. എം.എ.എസ്.എല്‍.പി: അപേക്ഷ ക്ഷണിച്ചു നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) 2017--18 അധ്യയനവര്‍ഷത്തില്‍ എം.എ.എസ്.എല്‍.പി കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പി.ജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകള്‍/ സ​െൻററുകള്‍ എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2017-18) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ. ബിരുദ പ്രവേശനം; - ഓണ്‍ലൈന്‍ അപേക്ഷ തിരുത്താം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ (ഗവ, എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്.ആർ.ഡി) ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കുന്നു. ജൂലൈ 24- വൈകുന്നേരം അഞ്ചു മുതല്‍ 27- വൈകുന്നേരം അഞ്ചു വരെ മാറ്റങ്ങള്‍ വരുത്താം. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും തിരുത്തലുകള്‍ വരുത്താനും ഉണ്ടെങ്കില്‍ അവസരം പ്രയോജനപ്പെടുത്താം. ഓരോ കോളജിലും നിലവിലുള്ള ഒഴിവുകളും ഏറ്റവും ഒടുവില്‍ പ്രവേശനം ലഭിച്ച കുട്ടിയുടെ ഇന്‍ഡക്‌സ് മാര്‍ക്ക് 'Last Index Mark' എന്നിവ (http://admissions.keralauniversity.ac.in) വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വിദ്യാർഥികള്‍ക്ക് തങ്ങളുടെ ഇന്‍ഡക്‌സ് മാര്‍ക്ക് ഇതുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് പ്രയോജനപ്പെടുന്നരീതിയില്‍ ഓപ്ഷനുകള്‍ ക്രമീകരിക്കാം. ജൂലൈ 31-ന് നാലാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രസിദ്ധപ്പെടുത്തും. ഒന്നാം ഓപ്ഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരുത്തലിന് അവസരം ഇല്ല. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്താം. ലഭിച്ച കോളജ്, കോഴ്‌സ് എന്നിവയില്‍ തൃപ്തരാണെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യണം. എല്‍എൽ.ബി പരീക്ഷ ത്രിവത്സര എൽഎല്‍.ബി കോഴ്‌സി​െൻറ ആറാം സെമസ്റ്റര്‍ യൂനിറ്ററി പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 31, 50 രൂപ പിഴയോടെ ആഗസ്റ്റ് രണ്ടു വരെ ഫീസടച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും. െലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കോമേഴ്‌സ് പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ െലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ആഗസ്റ്റ് നാല്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്കില്‍ ലഭിക്കും. എം.ടെക് ഫലം സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം ആൻഡ് പാര്‍ട്ട്‌ടൈം -2008 സ്‌കീം)/ മൂന്നാം സെമസ്റ്റര്‍ (പാര്‍ട്ട്‌ടൈം -2008 സ്‌കീം) സപ്ലിമ​െൻററി, രണ്ടാം സെമസ്റ്റര്‍ (ഫുള്‍ടൈം ആൻഡ് പാര്‍ട്ട്‌ടൈം -2013 സ്‌കീം) സപ്ലിമ​െൻററി, നാലാം സെമസ്റ്റര്‍ (പാര്‍ട്ട്‌ടൈം -2013 സ്‌കീം) െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി, ഒന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം ആൻഡ് പാര്‍ട്ട്‌ടൈം -2003 സ്‌കീം)/മൂന്നാം സെമസ്റ്റര്‍ (പാര്‍ട്ട്‌ടൈം -2003 സ്‌കീം) എം.ടെക് ഡിഗ്രി മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിസൽട്ട് കോപ്പി വെബ്‌സൈറ്റിലും അതാത് കോളജുകളിലും ആഗസ്റ്റ് 14 വരെ ലഭിക്കും. സൂക്ഷ്മപരിശോധനക്ക് അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് ഒമ്പത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story