Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 9:12 AM GMT Updated On
date_range 25 July 2017 9:12 AM GMTപി.ടി. തോമസ് എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമം
text_fieldsbookmark_border
കൊച്ചി: പി.ടി. തോമസ് എം.എൽ.എയെ കാറിെൻറ ടയറുകളുടെ ബോൾട്ടുകൾ ഇളക്കി അപായപ്പെടുത്താൻ ശ്രമം. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിെൻറ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കിഴക്കമ്പലത്ത് പരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ വൈറ്റിലയിൽ െവച്ച് വഴിയാത്രക്കാരാണ് ടയർ ഊരിത്തെറിക്കാറായതായി കണ്ടത്. ഉടൻ അവർ കാർ തടഞ്ഞ് നിർത്തി വിവരം പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് ടയറുകളും ഇത്തരത്തിൽ തെറിച്ച് പോകാറായ നിലയിലായിരുന്നെന്ന് കണ്ടെത്തി. സംഭവത്തിൽ പി.ടി. തോമസ് പാലാരിവട്ടം സറ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സർവിസ് സെൻററിൽനിന്ന് ആളുകൾ എത്തി പരിശോധിച്ചപ്പോൾ ബോധപൂർവം ബോൾട്ടുകൾ ഇളക്കിയതാണെന്ന് കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. ജവഹർ നഗറിലെ ഫ്ലാറ്റിന് മുന്നിലാണ് കാർ നിർത്തിയിട്ടിരുന്നത്. എന്നാൽ, ഇവിടെ െവച്ച് കാറിൽ എന്തെങ്കിലും ചെയ്യാൻ സാഹചര്യമുണ്ടായിരുന്നില്ലെന്ന് എം.എൽ.എ പറയുന്നു. ഡ്രൈവർ കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും സമീപമുണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് പി.ടി. തോമസ്. വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം അന്വേഷണ സംഘം അദ്ദേഹത്തിെൻറ മൊഴി എടുത്തിരുന്നു. അതിനാൽ കേസുമായി ബന്ധപ്പെട്ട് എം.എൽ.എയെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Next Story