Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്​

ആലപ്പുഴ ലൈവ്​

text_fields
bookmark_border
പുതിയ പ്രതീക്ഷ റിസോർട്ടുകൾ പുരാവസ്തു വിപണനത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഇപ്പോൾ പ്രതീക്ഷ നൽകുന്നത് റിസോർട്ടകളും ഹെറിറ്റേജ് കാറ്റഗറിയിൽപെടുന്ന ആധുനിക ഹോട്ടലുകളുമാണ്. ഇല്ലങ്ങളും മനകളുമായ പഴയ മലയാള ബ്രാഹ്മണ ഗൃഹങ്ങളും തമിഴ് ബ്രാഹ്മണരുടെ വീടുകളായ അഗ്രഹാരങ്ങളും ചെറുകൊട്ടാരങ്ങളും നാലു-കെട്ട്, -എട്ടുകെട്ട് വീടുകളും പൊളിച്ചുകിട്ടുന്ന മര ഉരുപ്പടികൾ വാങ്ങി വീട്ടുപകരണങ്ങൾ പഴയമാതൃകകളിൽ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങൾക്ക് പുരാവസ്തു വിൽപന കേന്ദ്രങ്ങൾ വഴി മാറുകയാണ്. റിസോർട്ടുകളും മറ്റും പുതുതായി തുടങ്ങുന്നവരാണ് പ്രധാനമായും ഇവിടെ എത്തുന്നത്. ആട്ടുകട്ടിൽ, കസേരകൾ, മേശകൾ, ചാരുകസേരകൾ, സ്റ്റുളുകൾ, അലമാരകൾ തുടങ്ങി അലങ്കാരവസ്തുക്കളും ഇവർക്ക് ആവശ്യമുണ്ട്. മികച്ച മരപ്പണിക്കാരെ നിർത്തി ഓർഡർ അനുസരിച്ച് ഫർണിച്ചർ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങൾ പൂച്ചാക്കലിൽ നിലവിലുണ്ട്. പഴയ മര ഉരുപ്പടികളുടെ ലഭ്യതക്കുറവ് ഇൗ വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പഴയ വീടുകൾ പൊളിക്കുമ്പോൾ ലഭിക്കുന്ന ഈടുറ്റ ഈട്ടി-തേക്ക് -മരങ്ങളുടെ കാലവും അധികം താമസിയാതെ കഴിയുമെന്നും വ്യവസായികൾ പറയുന്നു. സംരക്ഷിക്കണം ഇൗ സാംസ്കാരികശേഷിപ്പുകളെ മനുഷ്യജീവിതത്തി​െൻറ സാംസ്കാരികശേഷിപ്പുകളാണ് പുരാവസ്തുക്കൾ എന്ന കാര്യത്തിൽ സംശയം േവണ്ടതില്ല. പാരമ്പര്യത്തി​െൻറയും ആഭിജാത്യത്തി​െൻറയും മുദ്രകളായി കാലാകാലങ്ങളായി ഇവ പരമ്പരകളായി കാത്തുസൂക്ഷിച്ച് പോരുകയാണ്. ചിലത് ആത്മബന്ധത്തി​െൻറ ഓർമകളാകാം. മറ്റുചിലത് അംഗീകാരത്തി​െൻറ അടയാളങ്ങളാകാം. വേറെ ചിലതാകെട്ട, പൂർവികരുടെ രാജകീയ ജീവിതത്തി​െൻറ തിരുശേഷിപ്പുകളുമാകാം. പുരാവസ്തുക്കൾ മനുഷ്യജീവിതത്തി​െൻറ ഇന്നലെകൾ നമ്മളോട് നിശ്ശബ്ദമായി പറഞ്ഞുതരും. പുതിയ തലമുറക്ക് ഇന്നലെകൾ അറിയാൻ ഇത് അത്യാവശ്യം. ഒരോ ഗ്രാമത്തിലും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ച കേന്ദ്രങ്ങൾ അത്യാവശ്യമാണ്. ഗ്രാമപഞ്ചായത്തുകൾ വേണം ഇതിൽ താൽപര്യം എടുക്കേണ്ടത്. പ്രാദേശികമായിപോലും പുരാവസ്തുക്കളിൽ വൈജാത്യങ്ങൾ കാണാൻ കഴിയും. സാംസ്കാരികമായ ഇത്തരം മുതൽക്കൂട്ടുകൾ രാജ്യത്തി​െൻറ പൊതുസമ്പത്തായി സൂക്ഷിക്കപ്പെടണം. വൈകിയ വേളയിലെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കാണിക്കേണ്ടത് ആവശ്യമാണ്. പുരാവസ്തു ശേഖരിച്ച് വിൽപന നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്നതും നന്നായിരിക്കും. പാശ്ചാത്യരാജ്യങ്ങളിൽ ഇത്തരം പതിവുകൾ ഉണ്ടെന്ന് പറയുന്നു. കേരളീയ വാസ്തുശിൽപ രീതി പ്രചരിപ്പിക്കുന്നവരെ സഹായിക്കേണ്ടതും ചരിത്രപരമായ ആവശ്യമാണ്. ചെറിയ മ്യൂസിയങ്ങൾ പ്രാദേശികതലത്തിൽ ഒരുക്കി നാട്ടുകാരെ പുരാവസ്തുക്കളിൽ ആകൃഷ്ടരാക്കാനുള്ള ബോധവത്കരണ പരിപാടികളും പുരാവസ്തുകൾ നശിക്കപ്പെടാതെ കാത്തുസൂക്ഷിക്കാൻ വഴിയൊരുക്കും. തയാറാക്കിയത്: കെ.ആർ. അശോകൻ, ആർ. ബാലചന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story