Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാഡോ ടയേഴ്സ്...

റാഡോ ടയേഴ്സ് മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്

text_fields
bookmark_border
റാഡോ ടയേഴ്സ് മനുഷ്യാവകാശ കമീഷൻ സിറ്റിങ് ഇന്ന് കോതമംഗലം: റാഡോ ടയേഴ്സ് ഉയർത്തുന്ന മലിനീകരണം സംബന്ധിച്ച് മനുഷ്യാവകാശ കമീഷനിൽ ജനകീയസമിതി നൽകിയ പരാതിയുടെ വിശദമായ വാദം കേൾക്കൽ തിങ്കളാഴ്ച നടക്കും. കഴിഞ്ഞ മാർച്ച് 20ന് പുലർച്ചെ കമ്പനിക്ക് സമീപത്ത് കൂടി യാത്ര ചെയ്തവരുടെ വസ്ത്രങ്ങളിൽ കരിമഴ പെയ്തതിനെ തുടർന്ന് ഉയർന്ന പ്രതിഷേധത്തിൽ പഞ്ചായത്ത് കമ്പനിക്ക് താൽക്കാലികമായി പ്രവർത്തനം നിർത്തിക്കൊൻ നിർദേശിച്ചു. പഞ്ചായത്ത് ഉത്തരവിനെ തുടർന്ന് പൂട്ടിയ കമ്പനി നഷ്്ടത്തിലാണെന്ന് കാണിച്ച് അടച്ചു പൂട്ടാൻ മാനേജ്മ​െൻറ് തീരുമാനിച്ചിരിക്കുകയാണ്. ലേബർ കമീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചർച്ച അലസി പിരിയുകയായിരുന്നു. നിലവിലെ തൊഴിലാളികൾക്ക് നഷ്്ടപരിഹാരം എന്ന നിലയിൽ അഞ്ച് ലക്ഷം രൂപ വീതം നൽകാമെന്ന് മാനേജ്മ​െൻറ് അറിയിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഇതിനോട് യോജിച്ചില്ല. കമ്പനി നടത്തിയ മലീനികരണ പ്രവർത്തനങ്ങൾ വിസ്മൃതമാക്കി തൊഴിൽ പ്രശ്നമായി ഉയർത്തിെക്കാണ്ടുവരാനുള്ള നീക്കം സജീവമായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ച് മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. കമീഷൻ പഞ്ചായത്തിനോടും കമ്പനി അധികൃതരോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രവർത്തനം തടഞ്ഞ കമ്പനിയിൽനിന്നും അസംസ്കൃത വസ്തുക്കൾ മാറ്റുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കമ്പനി മാനേജ്മ​െൻറ് കേസ് നിലനിർത്തിയിരുന്നു. ഈ കേസ് നിലനിൽക്കുന്നതിനാൽ മറ്റ് വിശദീകരണം നൽകാൻ മാനേജ്മ​െൻറ് തയാറായിട്ടില്ല. വർഷങ്ങളായി കുടിവെള്ള സ്രോതസ്സ് അടക്കം മലിനമാക്കുകയും നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുകയും സമീപത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന കമ്പനിയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. സിവിൽ സർവിസ് സെമിനാർ കോതമംഗലം: ശാന്തിനികേതൻ കേരള ഫോറവും മാലിക് ദീനാർ പബ്ലിക് സ്കൂളും സംഘടിപ്പിച്ച സിവിൽ സർവിസ് സെമിനാർ പി.കെ. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ഇ. കാസിം അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് ഹാജി, പ്രിൻസിപ്പൽ ഇ.എം. മുഹമ്മദാലി, ധന്യ സതിഷ് എന്നിവർ സംസാരിച്ചു. ജോബിൻ എസ്.കൊട്ടാരം സെമിനാറിന് നേതൃത്വം നൽകി. സി.ബി.എസ്. ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ആഗസ്റ്റ് മുതൽ ആരംഭിക്കുന്ന സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്‌സിന് മുേന്നാടിയായാണ് സെമിനാർ സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story