Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:42 PM IST Updated On
date_range 24 July 2017 2:42 PM ISTമുഖച്ഛായ മാറ്റാനൊരുങ്ങി അംഗൻവാടികൾ
text_fieldsbookmark_border
സാമൂഹികനീതി വകുപ്പിെൻറ സഹകരണത്തോടെ രണ്ടായിരത്തോളം അംഗൻവാടികൾ ഏറ്റെടുക്കും കൊച്ചി: സംസ്ഥാനത്തെ അനധികൃത പ്ലേ സ്കൂളുകൾക്ക് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ട് അംഗൻവാടികളുടെ നിലവാരം ഉയർത്താൻ സർക്കാർ ഒരുങ്ങുന്നു. സാമൂഹികനീതി വകുപ്പിെൻറ സഹകരണത്തോടെ രണ്ടായിരത്തോളം അംഗൻവാടികൾ ഏറ്റെടുത്താകും പദ്ധതി നടപ്പാക്കുക. സ്വകാര്യ പ്ലേ സ്കൂളുകൾ കൂണുകൾപോലെ മുളച്ചുപൊന്തുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് ആകെ 36,000 അംഗൻവാടികളാണുള്ളത്. ഇതിൽ ഇരുപത്തേഴായിരത്തോളം മോശമല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുെന്നന്നാണ് റിപ്പോർട്ട്. 8,600 എണ്ണം വാടകക്കെട്ടിടങ്ങളിലാണ്. ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ അംഗൻവാടികളിലെ പഠനരീതികളിൽ കാതലായ മാറ്റം വരുത്തും. കഴിഞ്ഞ മേയിൽ കൊച്ചിയിലെ ഡേ കെയറിൽ കുട്ടിയെ അധ്യാപിക ഉപദ്രവിച്ച സംഭവമാണ് അംഗൻവാടികളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. പ്ലേ സ്കൂളുകൾ വർധിച്ചതോടെ സാമൂഹികനീതി വകുപ്പിന് കീഴിലെ അംഗൻവാടികളെ രക്ഷിതാക്കൾ അവഗണിക്കുന്ന സാഹചര്യമുണ്ട്. ഇൗ അവസ്ഥക്ക് മാറ്റംവരുത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല അംഗൻവാടികൾ, നഴ്സറികൾ എന്നിങ്ങനെ ചിതറിക്കിടക്കുകയാണ്. ഇത് ഏകീകരിക്കലാണ് ആദ്യ നടപടി. ഇവയെല്ലാം ഇനി പ്രീ പ്രൈമറി സ്കൂൾ വിഭാഗത്തിലാക്കും. കുട്ടികൾക്ക് പഠിച്ചും കളിച്ചും വളരാൻ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കും. അംഗൻവാടി കുട്ടികൾക്ക് യൂനിഫോം ഏർപ്പെടുത്തും. പോഷകാഹാരം കൂടുതൽ മെച്ചപ്പെടുത്തും. ഇതിന് കൂടുതൽ ഫണ്ട് അനുവദിക്കും. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. അധ്യാപക പരിശീലനം കൂടുതൽ കാര്യക്ഷമമാക്കും. ആധുനിക പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. രക്ഷിതാക്കൾക്ക് കുട്ടികളെ പരിപാലിക്കാൻ മാർഗനിർദേശങ്ങൾ നൽകുക, സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, അംഗൻവാടി ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്തുക തുടങ്ങിയവയും പദ്ധതിയിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story