Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:40 PM IST Updated On
date_range 24 July 2017 2:40 PM ISTമുന്‍ഗണന പട്ടിക; പിന്മാറാൻ കൂട്ടാക്കാതെ റേഷൻ കാർഡിലെ സമ്പന്നർ
text_fieldsbookmark_border
കാക്കനാട്: റേഷൻ കാർഡ് മുൻഗണന പട്ടികയിൽനിന്ന് സ്വയം പിന്മാറാൻ കൂട്ടാക്കാതെ സമ്പന്നർ. അന്തിമ മുന്‍ഗണന പട്ടികയില്‍ സ്ഥാനംനേടിയ അനര്‍ഹര്‍ക്ക് സ്വയം പിന്മാറാന്‍ ജില്ല ഭരണകൂടം ശനിയാഴ്ചവരെ സമയം അനുവദിച്ചിരുന്നെങ്കിലും മുന്നൂറിൽ താഴെ ആളുകൾ മാത്രമാണ് കാർഡ് തിരിച്ചേൽപിച്ചത്. ഇവരിൽ ഉയർന്ന ശമ്പളമുള്ള സർക്കാർ ജീവനക്കാരും വരുമാന നികുതി നൽകുന്നവരും ഉൾപ്പെടുന്നു. ജില്ലയിലെ ഏഴ് താലൂക്ക് ഓഫിസുകളിലും രണ്ട് സിറ്റി റേഷനിങ് ഓഫിസുകളിലുമായി റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിച്ച് കീഴടങ്ങിയവരുടെ വിവരങ്ങള്‍ ജില്ല സപ്ലൈ ഓഫിസുകളില്‍ ശേഖരിച്ചുവരുന്നതേയുള്ളൂ. കാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചവര്‍ 300ൽ കൂടില്ലെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ. 2.43 ലക്ഷം മുന്‍ഗണന കാര്‍ഡുകളും 37,668 അന്ത്യോദയ കാര്‍ഡുടമകളുമാണ് ജില്ലയിലുള്ളത്. ഇതില്‍ നല്ലൊരു വിഭാഗം അന്തിമ മുന്‍ഗണന പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള അനര്‍ഹരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദരിദ്ര വിഭാഗത്തിന് അര്‍ഹതപ്പെട്ട മുന്‍ഗണന കാർഡ് ജില്ല സപ്ലൈ ഓഫിസില്‍ തിരിച്ചേല്‍പിച്ച 33 കാര്‍ഡുടമകളുകളുടെ സാമ്പത്തിക ശേഷി അധികൃതരെപ്പോലും ഞെട്ടിപ്പിച്ചു. ഏക്കറു കണക്കിന് ഭൂമിയും വാഹനങ്ങളും ബഹുനില വീടുകളും ഉള്ള എതാനും പേരാണ് സ്വമേധയാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. മുന്‍ഗണ വിഭാഗത്തിെൻറ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കരസ്ഥമാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷൻ, ഇന്‍ക്രിമെൻറ്, പെന്‍ഷന്‍ തടയല്‍ ഉള്‍പ്പെടെ നടപടികളാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ അനര്‍ഹര്‍ മുന്‍ഗണന വിഭാഗത്തിെൻറ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ റേഷന്‍ സാധനങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റിലെ വിലയും ഈടാക്കും. പൊതുമേഖല സ്ഥപനങ്ങളില്‍ ജോലിയുള്ളവരുടെ കുടുംബങ്ങളിലും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വ്യാപകമായി എത്തിയിട്ടുണ്ടെന്നാണ് ജില്ല സിവില്‍ സപ്ലൈസ് നടത്തിയ പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയിട്ടുള്ളത്. അനര്‍ഹര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന നടത്താനാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്. ചികിത്സ, വിദ്യാഭ്യാസ സഹായങ്ങളാണ് അനര്‍ഹരെ മുന്‍ഗണന വിഭാഗത്തില്‍ കടന്നുകൂടാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story