Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 9:09 AM GMT Updated On
date_range 24 July 2017 9:09 AM GMTയന്ത്രം നിലച്ചു; യാത്ര ബോട്ട് അഴിമുഖത്ത് ഒഴുകിനടന്നു
text_fieldsbookmark_border
മട്ടാഞ്ചേരി: വൈപ്പിനിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിെൻറ യാത്രാ ബോട്ട് യന്ത്രം നിലച്ചതിനെ തുടര്‍ന്ന് കൊച്ചി അഴിമുഖത്ത് 20 മിനിറ്റോളം ഒഴുകിനടന്നു. എസ്16 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ അമ്പതോളം യാത്രക്കാരുമായി എറണാകുളത്തേക്ക് പുറപ്പെട്ട ബോട്ട് ഡി.പി വേള്‍ഡിന് സമീപത്തെത്തിയപ്പോഴാണ് യന്ത്രം നിലച്ചത്. ഇതോടെ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകി തുടങ്ങി. പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ കോസ്റ്റല്‍ പൊലീസ് യാത്രക്കാരെ ജലഗതാഗത വകുപ്പിെൻറ മറ്റൊരു ബോട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജലഗതാഗത വകുപ്പിെൻറ തന്നെ ബോട്ട് ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു. എ.എസ്.ഐ തോമസ് മോര്‍ഗന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആൻറണി, കോസ്റ്റല്‍ പൊലീസ് ബോട്ടിലെ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഏതാനും ദിവസംമുമ്പ് ജലഗതാഗത വകുപ്പിെൻറ മറ്റൊരു യാത്ര ബോട്ട് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. എറണാകുളം, വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ സർവിസ് നടത്തുന്ന ജലഗതാഗത വകുപ്പിെൻറ പല ബോട്ടുകളും അപകടാവസ്ഥയിലാണ്. അതേസമയം, അധികൃതര്‍ ഇതിനെതിരെ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.
Next Story