Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസം...

വിദ്യാഭ്യാസം വിവരശേഖരണത്തിൽ മാത്രം ഒതുങ്ങരുത്​- ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
വിദ്യാഭ്യാസം വിവരശേഖരണത്തിൽ മാത്രം ഒതുങ്ങരുത്- -മന്ത്രി സി. രവീന്ദ്രനാഥ് കൊച്ചി: വിദ്യാഭ്യാസത്തെ കേവലം വിവരശേഖരണമായി മാത്രം മനസ്സിലാക്കാതെ അതി​െൻറ ദാര്‍ശനിക തലം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ദാർശനിക തലം മനസ്സിലാക്കുന്നത് പരീക്ഷകളിലെ മാത്രമല്ല ജീവിതവിജയത്തിനും അനിവാര്യമാണ്. മനുഷ്യനിലെ മാനവികമല്ലാത്ത ഭാവങ്ങളെ ഒഴിവാക്കി സംസ്‌കരിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന തിരിച്ചറിവ് വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ പരീശലനത്തിന് ജില്ല ഭരണകൂടം ആവിഷ്‌കരിച്ച പുതുയുഗം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളില്‍നിന്ന് പഠിച്ചത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ എന്ന വിലയിരുത്തലാണ് സാധാരണ പരീക്ഷകൾ. എന്നാല്‍ വിഷയം എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്നും അപഗ്രഥനശേഷി എത്രത്തോളുമുണ്ടെന്നുമാണ് എന്‍ട്രന്‍സ് പരീക്ഷകളില്‍ പരിശോധിക്കുന്നത്. ജില്ല ഭരണകൂടം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതി മാതൃകാപരമാണ്. എല്ലാ ജില്ലകളിലും ഇത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ മുഹമ്മദ് ൈവ. സഫീറുല്ല പദ്ധതി വിശദീകരിച്ചു. അസി. കലക്ടര്‍ ഈഷ പ്രിയ, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കർ, കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ എം.ഡി വര്‍ഗീസ്, സതര്‍ലാന്‍ഡ് ടെക്‌നോളജീസ് മോര്‍ട്ട്‌ഗേജ് വിഭാഗം മേധാവി പിങ്കി തല്‍രേജ, അല്‍ഫോൻസ് കണ്ണന്താനം അക്കാദമി ഫോര്‍ കരിയര്‍ എക്‌സലന്‍സ് റീജനല്‍ മാനേജര്‍ ലീബ സൂസന്‍, പുതുയുഗം നോഡല്‍ ഓഫിസര്‍ സി.കെ. പ്രകാശ്, വിദ്യാഭ്യാസ വകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, അന്‍പൊടു കൊച്ചി പ്രതിനിധി മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story