Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:39 PM IST Updated On
date_range 24 July 2017 2:39 PM ISTവൃന്ദാവൻ റോഡ് തകർന്ന് കുളമായി; ഗതാഗതം ദുഷ്കരം
text_fieldsbookmark_border
പറവൂർ: ദേശീയപാതയെ ബന്ധിപ്പിക്കുന്ന പ്രധാന വൺവേ വൃന്ദാവൻ റോഡ് തകർന്ന് ഗതാഗതം ദുഷ്കരം. കാലവർഷം ശക്തമാവുകയും കുടിവെള്ള പൈപ്പ് െപാട്ടുകയും ചെയ്തതോടെയാണ് റോഡ് തകർന്ന് കുളമായത്. പറവൂർ ടൗണിൽനിന്ന് ആലുവ, വരാപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്. ഏകദേശം അര കി.മീ. റോഡിെൻറ ഭൂരിഭാഗവും പൊട്ടിത്തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നു. മഴവെള്ളം നിറഞ്ഞ കുഴികളിൽ വാഹനങ്ങൾ വീഴുന്നത് പതിവാണ്. ഭാരം കയറ്റിയ വാഹനങ്ങൾ കുഴിയിൽപ്പെടുന്നതോടെ നീങ്ങാൻ ഏറെ ശ്രമിക്കേണ്ടിവരും. ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളുമാണ് ഏറെ കഷ്ടപ്പെടുന്നത്. വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നു. കുടിവെള്ള പൈപ്പ്ലൈൻ പൊട്ടിയതിനെത്തുടർന്ന് പുതിയ പൈപ്പ് സ്ഥാപിക്കാൻ എക്സ്കവേറ്റർ ഉപയോഗിച്ച് റോഡ് പൊളിക്കുകയായിരുന്നു. ജനരോഷം ശക്തമായതോടെ റോഡ് അറ്റകുറ്റപ്പണി താൽക്കാലികമായി നടത്തി. ദേശീയപാതയിലേക്ക് എത്താനുള്ള വൺവേ ആയതിനാൽ മറ്റുമാർഗമില്ലാത്ത അവസ്ഥയാണ്. ചേന്ദമംഗലത്തെ പൊതുശ്മശാന നിർമാണം ഉടൻ പൂർത്തീകരിക്കും പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ കോട്ടയിൽ കോവിലകത്ത് നിർമിക്കുന്ന പൊതു ശ്മശാനത്തിെൻറ നിർമാണം അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.എം. ഇസ്മായിൽ അറിയിച്ചു. പഞ്ചായത്തിെൻറ ഉടമസ്ഥതയിലെ വസ്തുവിലാണ് നിർമാണം നടക്കുന്നത്. ഒന്നര പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ച പ്രവൃത്തിയാണ് അവസാന ഘട്ടത്തിലെത്തിയത്. സെബാസ്റ്റ്യൻ പോൾ എം.പിയായിരുന്നപ്പോൾ അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, ശ്മശാനത്തിലേക്കുള്ള റോഡിന് വീതി ഇല്ലാതിരുന്നത് പ്രയാസം ഉണ്ടാക്കുകയും നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് ഭരണ--പ്രതിപക്ഷ അംഗങ്ങൾ സമീപത്തെ വേണുഗോപാല സ്വാമി ക്ഷേത്ര അധികൃതരുമായി ചർച്ച നടത്തി. അവശ്യമായ സ്ഥലം അവർ വിട്ടുനൽകി. തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വേഗംവന്നത്. വെള്ളം, വൈദ്യുതി എന്നിവക്കും പഞ്ചായത്ത് ശ്രമം നടത്തി. ഇതിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. പണി പൂർത്തിയാക്കി െസപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story