Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:39 PM IST Updated On
date_range 24 July 2017 2:39 PM ISTകുഡുംബി യുവജന സംഘം സംസ്ഥാന സമ്മേളനം
text_fieldsbookmark_border
പറവൂർ: പട്ടികജാതി, പിന്നാക്കക്കാർക്ക് നൽകുന്ന സമുദായ സംവരണംപോലെ രണ്ടുശതമാനമെങ്കിലും കുഡുംബി സമുദായത്തിന് ഉദ്യോഗ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പറവൂർ ടൗൺഹാളിലെ സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വൈ.എസ് സംസ്ഥാന പ്രസിഡൻറ് എം. മനോജ് അധ്യക്ഷത വഹിച്ചു. രാവിലെ തത്തപ്പിള്ളിയിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം സമ്മേളന നഗരിയിലെത്തിയതിനുശേഷം പതാക ഉയർത്തി. വൈദ്യുതി പ്രവഹിക്കും പറവൂർ: പരുവതുരുത്ത് പി.കെ പാലത്തിനടുത്ത് സ്ഥാപിച്ച ട്രാൻസ്ഫോർമറിലും കല്ലുപാലം മുതൽ ശങ്കരമേനോൻ വരെ വലിച്ചിരിക്കുന്ന 11 കെ.വി ലൈനിലും ട്രാൻസ്ഫോർമറിലും തിങ്കളാഴ്ച മുതൽ വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് ചേന്ദമംഗലം കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. വിദ്യാഭ്യാസ സെമിനാർ പറവൂർ: 'കോമേഴ്‌സ് വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സാധ്യതകളും' വിഷയത്തിൽ 27ന് പറവൂർ ടൗൺ ഹാളിൽ സെമിനാർ നടക്കും. രാവിലെ 10 മുതൽ 12.-30 വരെ നടക്കുന്ന സെമിനാറിൽ ഡോ. പി.ആർ. വെങ്കിട്ടരാമനാണ് മുഖ്യപ്രഭാഷകൻ. പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8606078001.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story