Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ പഴയ മാർക്കറ്റ്:...

പറവൂർ പഴയ മാർക്കറ്റ്: ധീവരസഭ സമരത്തിന് കോൺഗ്രസ് പിന്തുണ

text_fields
bookmark_border
ഉദയംപേരൂർ: പറവൂർ പഴയ മത്സ്യ മാർക്കറ്റ് സ്ഥലം ധീവരസഭക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഖില കേരള ധീവരസഭ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് കോൺഗ്രസ് -ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ പിന്തുണ. പൂത്തോട്ടയിൽനിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ സമരപ്പന്തലിൽ എത്തിയത്. സ്ഥലം വിട്ടുകൊടുക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന കോൺഗ്രസ് പാർട്ടി തീരുമാനം പഞ്ചായത്ത് നേതൃത്വം അട്ടിമറിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി.നായർ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് പി.സി. സുനിൽ കുമാർ, ജയൻ കുന്നേൽ, ടി.എസ്. യോഹന്നാൻ, ഭാസ്കരൻ കദളിക്കാട്, എസ്.കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പാർട്ടി തീരുമാനം നടപ്പാക്കാത്ത പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരേത്ത ബ്ലോക്ക് നേതൃത്വവും കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story