Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:33 AM GMT Updated On
date_range 23 July 2017 9:33 AM GMTകേരള വാഴ്സിറ്റി
text_fieldsbookmark_border
ഒന്നാംവര്‍ഷ ബിരുദ പ്രവേശനം - ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് ജൂലൈ 24 മുതല്‍ അവസരം തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ (ഗവ., എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്.ആര്‍.ഡി) ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള (http://admissions.keralauniversity.ac.in) വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കുന്നു. 24-ന് വൈകീട്ട് അഞ്ച് മുതല്‍ 27-ന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താം. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ എന്തെങ്കിലും തിരുത്തലുകള്‍ വരുത്തുവാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-ന് നാലാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധപ്പെടുത്തും. ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരമില്ല. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താം. ബി.പി.എഡ് സൂക്ഷ്മ പരിശോധന/പുനര്‍മൂല്യനിര്‍ണയം: തീയതി നീട്ടി 2016 നവംബറില്‍ നടത്തിയ ബി.പി.എഡ് ഒന്നാം സെമസ്റ്റര്‍ (സപ്ലിമെൻററി) മൂന്നും അഞ്ചും സെമസ്റ്റര്‍ പരീക്ഷകളുടെ സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31വരെ നീട്ടിയിരിക്കുന്നു എം.എഡ് ഫലം മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ് (ഏകവത്സരം സപ്ലിമെൻററി 2014 സ്‌കീം) ഡിഗ്രി ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒന്ന്. എം.എച്ച്.ആര്‍.എം മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റണം വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ എം.എച്ച്.ആര്‍.എം പ്രീവിയസ്, ഫൈനല്‍ (െറഗുലര്‍/റീ അപ്പിയറന്‍സ്) പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ 24, 25 തീയതികളില്‍ പാളയം എസ്.ഡി.ഇ ഓഫിസില്‍നിന്ന് ഹാള്‍ടിക്കറ്റും ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം. വനിത ഹോസ്റ്റല്‍ പ്രവേശനം ഗവ. കോളജുകളിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാർഥിനികള്‍ക്ക് തൈക്കാടുള്ള സര്‍വകലാശാല വനിത ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് (http://hostel.keralauniversity.ac.in) എന്ന വെബ്‌സൈറ്റില്‍. ബി.എ ഫലം ഏപ്രില്‍/മേയ് മാസം നടത്തിയ ബി.എ പരീക്ഷയുടെ സോഷ്യോളജി മെയിനും സബ്‌സിഡിയറിയും സംസ്‌കൃതം (സ്‌പെഷല്‍), ബി.എ (അഫ്‌ദലുല്‍- ഉലമ) എന്നിവയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ഇൻറഗ്രേറ്റഡ് ഡിപ്ലോമ എക്‌സാമിനേഷന്‍ ഇന്‍ റഷ്യന്‍, സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ഇന്‍ ജര്‍മന്‍, ഡിപ്ലോമ എക്‌സാമിനേഷന്‍ ഇന്‍ ജര്‍മന്‍ പരീക്ഷകള്‍ 28-ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
Next Story