Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:28 AM GMT Updated On
date_range 23 July 2017 9:28 AM GMTസുബ്രമണ്യന്‍ സ്വാമിക്കെതിരെ സുനന്ദ പുഷ്കറിെൻറ മകെൻറ ഹരജി
text_fieldsbookmark_border
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുബ്രമണ്യൻ സ്വാമിക്കെതിരെ സുനന്ദയുടെ മകന് ശിവ് മേനോന് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. തെൻറ മാതാവിെൻറ മരണത്തില്‍ സ്വാമിയുടെ അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ശിവ് മേനോന് മുതിര്‍ന്ന അഭിഭാഷകന് വികാസ് പഹ്വ മുഖേന കോടതിയെ സമീപിച്ചത്. ഹരജിയില്‍ 24ന് വാദംകേള്‍ക്കും. ജസ്റ്റിസ് ജി.എസ്. സിസ്താനി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ സുബ്രമണ്യന്‍ സ്വാമിയും അഭിഭാഷകരും ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുന്നത് തടയണെമന്നും ശിവ് മേനോന് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനന്ദയുടെ ആദ്യ വിവാഹത്തിലെ മകനാണ് ശിവ് മേനോൻ. അതിനിടെ, സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയെ സമീപിച്ചു. മരണകാരണം ഇനിയും വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story