Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:24 AM GMT Updated On
date_range 23 July 2017 9:24 AM GMTകർക്കടകവാവ് ബലിതർപ്പണം; ആലുവയിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ആലുവ: മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് നഗരത്തിലും ദേശീയപാതയിലും ഗതാഗത നിയന്ത്രണം. ഞായറാഴ്ച പുലർച്ചെ 3.30 മുതൽ ഉച്ചക്ക് 12 വരെയാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ദേശീയപാതയിൽ സെമിനാരിപ്പടിയിൽനിന്ന് ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. മണപ്പുറം ഭാഗത്തുനിന്ന് തിരികെ പോകുന്ന വാഹനങ്ങൾ പറവൂർ കവല വഴി ദേശീയപാതയിൽ പ്രവേശിക്കണം. ഈ റൂട്ടിൽ വൺവേ മാത്രമേ അനുവദിക്കൂ. ദേശീയപാതയിൽ തോട്ടക്കാട്ടുക്കര കവലയിൽനിന്ന് മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല. ദേശീയപാതയിൽ പറവൂർ കവല, തോട്ടക്കാട്ടുകര കവലകളിൽ റോഡിെൻറ വശങ്ങളിൽ വാഹനം നിർത്താൻ പാടില്ല. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാത വഴി ആലുവ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസുകൾ പുളിഞ്ചോട് ജങ്ഷനിൽനിന്ന് സർവിസ് റോഡിലൂടെ മാർക്കറ്റ് വഴി പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ എത്തണം. പ്രൈവറ്റ് സ്‌റ്റാൻഡിൽനിന്ന് തിരികെ എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽനിന്ന് സർവിസ് റോഡ്, പുളിഞ്ചോട് വഴി പോകണം. എറണാകുളം ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി ആശുപത്രി കവലയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തണം. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി വഴി പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പമ്പ് കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിന് മുൻവശത്തെ താൽക്കാലിക സ്‌റ്റാൻഡിൽ എത്തി തിരികെ സർവിസ് നടത്തണം. ബാക്കി വരുന്ന ബസുകൾ മാത തിയറ്റർ കവലയിൽനിന്ന് സീനത്ത് കവല കറങ്ങി, പഴയ സ്‌റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽ പ്രവേശിക്കണം. അവിടെനിന്ന് തിരികെ പെരുമ്പാവൂർ, കോതമംഗലം ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ പമ്പ് കവലയിലൂടെ പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ പൊലീസ് സ്‌റ്റേഷൻ വഴി സീനത്ത്, ഓൾഡ് സ്‌റ്റാൻഡ്, റെയിൽേവ സ്‌റ്റേഷൻ, കാരോത്തുകുഴി കവല, മാർക്കറ്റ് റോഡ് വഴി സ്‌റ്റാൻഡിൽ പ്രവേശിക്കണം. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ സർവിസ് റോഡ് പുളിഞ്ചോട് കവലയിലൂടെ കാരോത്തുകുഴി വഴി, പമ്പ് കവല, മാത തിയറ്റർ വഴി സീനത്ത് കവലയിൽ എത്തി പൊലീസ് സ്‌റ്റേഷൻ റോഡിലൂടെ പവർ ഹൗസ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് സർവസ് നടത്തണം. ബാങ്ക് കവല മുതൽ എം.ജി ടൗൺ ഹാൾ റോഡ് വരെ ഗതാഗതം അനുവദിക്കില്ല. ദേശീയപാതയിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡരികിൽ വാഹനം നിർത്താൻ അനുവദിക്കില്ല. രാവിലെ 6.30 മുതൽ ഒമ്പതുവരെ പറവൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ യു.സി കോളജ് ജങ്ഷനിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂർ, മുപ്പത്തടം, പാതാളം, കണ്ടെയ്‌നർ റോഡ് വഴി പോകണം. രാവിലെ 6.30 മുതൽ ഒമ്പതുവരെ നഗരത്തിൽനിന്ന് ബൈപാസ് കവല മുറിച്ചുകടക്കേണ്ട വാഹനങ്ങൾ ബൈപാസിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുതിയ സർവിസ് റോഡ് വഴി ബൈപാസ് അടിപ്പാതയിലൂടെ മാർക്കറ്റ് ഭാഗത്ത് എത്തണം. ഇവിടെനിന്ന് എറണാകുളം ഭാഗത്തേക്ക് സർവിസ് റോഡ് വഴിയും അങ്കമാലി, പറവൂർ ഭാഗത്തേക്ക് യു ടേൺ ചെയ്തും പോകണം.
Next Story