Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെല്ലാനത്ത് കടൽ...

ചെല്ലാനത്ത് കടൽ ​േക്ഷാഭം; മുപ്പതോളം വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
ചെല്ലാനം: ചെല്ലാനത്ത് രൂക്ഷമായ കടൽേക്ഷാഭം. തിരമാലകൾ നാല് മീറ്ററോളം ഉയർന്ന് തീരത്ത് എത്തിയതോടെ കടൽഭിത്തിക്ക് മുകളിലൂടെ വെള്ളം പ്രവഹിച്ചു. കടൽഭിത്തി തകർന്ന മേഖലകളിലൂടെയും കെട്ടാത്തിടങ്ങളിലൂടെയും വെള്ളം വീടുകളിലേക്ക് ഇരച്ചു കയറി. കമ്പനിപ്പടി, ഗണപതിക്കാട് തുടങ്ങിയ ഭാഗങ്ങളിലായി മുപ്പതോളം വീടുകളിൽ വെള്ളം കയറി. അടുക്കളയിൽ സൂക്ഷിച്ച പാത്രങ്ങൾ വെള്ളത്തിൽ ഒഴുകി. പതിറ്റാണ്ടുകളായി കാലവർഷത്തിൽ ദുരിതമനുഭവിച്ചു വരുകയാണ് തീരദേശവാസികൾ. രൂക്ഷമായ കടൽക്ഷോഭത്തിന് ശാശ്വതമായ പരിഹാര മാർഗം കാണാൻ സർക്കാറുകൾക്ക് കഴിയാത്തതാണ് തീരവാസികളെ ദുരിതത്തിലാക്കുന്നത്. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യക്ക് സമാനമായ രീതിയിൽ പുലിമുട്ട് പണിയണമെന്നതാണ് നാട്ടുകാർ പതിറ്റാണ്ടുകളായി ആവശ്യം ഉന്നയിക്കുന്നത്. കടൽഭിത്തി നിർമാണത്തിന് കരാർ ലംഘിച്ച് ചെറിയ കല്ലുകൾ പാകിയതാണ് പലയിടത്തും കടൽഭിത്തി തകരാൻ കാരണമായത്. ശക്തമായ തിരയടിയിൽ ചെറിയ കല്ലുകൾ ഇളകി വീഴുന്നതോടെ കടൽഭിത്തി തകർന്നു. അടിയന്തരമായി തീരദേശ വാസികളുടെ സുരക്ഷക്കായുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS
Next Story