Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:07 AM GMT Updated On
date_range 23 July 2017 8:07 AM GMTഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗകര്യമൊരുക്കണം ---^കലക്ടർ
text_fieldsbookmark_border
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗകര്യമൊരുക്കണം ----കലക്ടർ കാക്കനാട്: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഏലൂർ പാതാളത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മതിയായ ശുചിമുറി സൗകര്യങ്ങളും വൃത്തിയുള്ള സാഹചര്യവും ഏർപ്പെടുത്താൻ കെട്ടിട ഉടമ മുഹമ്മദ് കുഞ്ഞിന് കലക്ടർ നിർദേശം നൽകി. നാലു പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ നിർമിക്കണമെന്ന് കലക്ടർ നിർദേശം നൽകി. കെട്ടിടത്തിന് മുന്നിലുള്ള വെള്ളെക്കട്ടും ചെളിയും നീക്കി പരിസര ശുചിത്വം ഉറപ്പാക്കാനും നിർദേശിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ മൂന്നൂറോളം പേരാണ് രണ്ടു കെട്ടിട സമുച്ചയങ്ങളായി താമസിക്കുന്നത്. 34 മുറികളിൽ 18 കുടുംബങ്ങളാണ് താമസിക്കുന്നത്. കലക്ടറുടെ നിർദേശം പാലിക്കുന്നതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് ഏലൂർ നഗരസഭ ചെയർപേഴ്സൺ സി.പി. ഉഷ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ഡി. സുജിൽ, കൗൺസിലർമാർ, ഹെൽത്ത് ഓഫിസർ ശ്രീനിവാസൻ, ജില്ല ലേബർ ഓഫിസർ കെ.എസ്. മുഹമ്മദ് സിയാദ്, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
Next Story