Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:21 AM GMT Updated On
date_range 22 July 2017 9:21 AM GMTബിസിനസ് ലീഡര്‍ഷിപ് പ്രോഗ്രാം
text_fieldsbookmark_border
കൊച്ചി: സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാൻ കിറ്റ്‌കോ നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ് പ്രോഗ്രാമിെൻറ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, ബിസിനസ് പ്ലാന്‍ അവലോകനം, ആശയങ്ങളുടെ സൂക്ഷ്മപരിശോധന തുടങ്ങിയ കാര്യങ്ങളാകും 45 ദിവസത്തെ പ്രോഗ്രാമിലെ വിഷയങ്ങള്‍. മെൻററിങ്, കോ-വര്‍ക്കിങ്, പിയര്‍ ലേണിങ്, ടീം ബില്‍ഡിങ് തുടങ്ങിയവയിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുക. ഐ.ഐ.എം ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ മാനേജ്മെൻറ് പഠനസ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും പ്രശസ്തരായ സംരംഭകരുമാകും ക്ലാസെടുക്കുക. താല്‍പര്യമുള്ളവര്‍ ബയോ-ഡാറ്റയും ആശയങ്ങളുടെ ചെറുവിവരണവും കിറ്റ്‌കോ, ഫെമിത്സ്, പി.ബി. നമ്പര്‍ 4407, പുതിയ റോഡ്, എൻ.എച്ച്. ബൈപ്പാസ്, വെണ്ണല, കൊച്ചി- -682028 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 97448 87569, 85929 69583.
Next Story