Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:18 AM GMT Updated On
date_range 22 July 2017 9:18 AM GMTmust....ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ തള്ളി ആർ.എസ്.എസ്
text_fieldsbookmark_border
ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ തള്ളി ആർ.എസ്.എസ് പശുവിെൻറ േപരിലുള്ള സംഭവങ്ങൾ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശ്രീനഗർ: ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ പിന്തുണക്കുന്ന പ്രശ്നമില്ലെന്ന് ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ. അക്രമികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസിെൻറ മൂന്നു ദിവസത്തെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരിൽ ആദ്യമായാണ് ആർ.എസ്.എസ് അഖില ഭാരതീയ പ്രചാരക് യോഗം ചേർന്നത്. ഗോരക്ഷക ഗുണ്ടകളുടെ അക്രമങ്ങൾക്കെതിരെ പ്രതിപക്ഷം പാർലെമൻറിൽ ശക്തമായ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വൈദ്യയുടെ പ്രതികരണം. ആക്രമണങ്ങളെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തുന്നതിനു പകരം കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് വൈദ്യ പറഞ്ഞു. രാജ്യത്തിെൻറ സ്വത്വം എന്നത് ഹിന്ദുത്വയാണ്. അത് മറ്റൊരു മതത്തിനും എതിരല്ല. എല്ലാവരുടെയും ക്ഷേമത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അക്രമസംഭവങ്ങളെ മാധ്യമങ്ങൾ ചില പ്രത്യയശാസ്ത്രമായി ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷമാെണങ്കിൽ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. അക്രമ സംഭവങ്ങളെ ആർ.എസ്.എസ് പിന്തുണക്കുന്നു എന്ന ആരോപണം തികച്ചും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുതിർന്ന നേതാക്കളായ ഭയ്യാജി ജോഷി, ദത്താേത്രയ ഹൊസബാെല, കൃഷ്ണ ഗോപാൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 195 പ്രചാരകരും ആർ.എസ്.എസിെൻറ മുതിർന്ന നേതാക്കളും പെങ്കടുത്ത യോഗം അമർനാഥ് തീർഥാടകർക്കു നേരെയുണ്ടായ ഭീകരാക്രമണം അടക്കം വിവിധ വിഷയങ്ങൾ ചർച്ചചെയ്തു.
Next Story