Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:06 AM GMT Updated On
date_range 22 July 2017 8:06 AM GMTഇനാം ഭൂമി പതിച്ച് നല്‍കുന്നതിന് ഒന്നര വര്‍ഷം കൂടി; നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കും
text_fieldsbookmark_border
മട്ടാഞ്ചേരി: ഇനാം ഭൂമി പതിച്ച് നല്‍കുന്നതിന് ഒന്നര വര്‍ഷം കൂടി സമയം അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. അടുത്ത വര്‍ഷം അവസാനം വരെയാണ് ഇനാം ഭൂമി പതിച്ച് നല്‍കുന്നതിനായി സര്‍ക്കാര്‍ സമയം അനുവദിച്ചത്. 1981 ലെ കേരള സർവിസ് ഇനാം നിയമ പ്രകാരം ഇനാം ഭൂമി പതിച്ച് നല്‍കുന്നതിനുള്ള കാലാവധി ഇരുപത് വര്‍ഷമായിരുന്നു. 2001 ല്‍ കാലാവധി അവസാനിച്ചെങ്കിലും കുറേക്കാലം കൂടി തുടര്‍ന്നു. 2015 ല്‍ ഇനാം ഭൂമി പതിച്ച് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍, കൊച്ചി താലൂക്കില്‍ മാത്രം നൂറ് കണക്കിനാളുകളാണ് ഇത് മൂലം ദുരിതത്തിലായത്. ഇതേ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ 2016 അവസാനം വരെ സമയം നല്‍കിയെങ്കിലും പലര്‍ക്കും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. വസ്തുവിെൻറ ആധാരം ഉള്‍പ്പെടെ കൈവശമുണ്ടെങ്കിലും ഇത്തരം ഭൂമികള്‍ പോക്ക് വരവ് ചെയ്യണമെങ്കില്‍ ഇനാം സെറ്റില്‍ ചെയ്ത് പട്ടയം അനുവദിക്കണം. ഇനാം ഭൂമിയാണെന്ന് അറിയുന്നത് പോക്ക് വരവിനായി വില്ലേജ് ഓഫീസുകളില്‍ എത്തുമ്പോഴായിരിക്കും. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരാണ് വായ്പയെടുക്കുന്നതിനും മറ്റും പോക്കുവരവ് ചെയ്യാനാകാതെ വലഞ്ഞത്. ഇത് സംബന്ധിച്ച് വ്യാപക പാരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജോണ്‍ െഫര്‍ണാണ്ടസ് എം.എല്‍.എയാണ് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Next Story