Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:16 PM IST Updated On
date_range 21 July 2017 3:16 PM ISTചുഴലിക്കാറ്റിൽ വീടിെൻറ മേൽക്കൂര തകർന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: മഴയ്ക്കൊപ്പമെത്തിയ . നഗരസഭ പതിനെട്ടാം വാർഡിലെ മൈലാടിമലയിൽ താമസിക്കുന്ന മൈലാടിയിൽ അമ്മുക്കുട്ടൻറ വീടിെൻറ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്. വ്യാഴാഴ്ച നാലു മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് മേൽക്കൂര പറന്നു പോയത്. സംഭവസമയം കുടുംബം വീട്ടിലുണ്ടായിരുെന്നങ്കിലും ഇറങ്ങി ഓടിയതിനാൽ അപകടമൊന്നുമുണ്ടായില്ല. വീടിെൻറ ചുറ്റുമതിലും മഴയിൽ തകർന്നു. സമീപ പ്രദേശങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി. ബി.എഡ് മലയാള വിഭാഗത്തിൽ സീറ്റ് ഒഴിവ് മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.എഡ് സെൻററിൽ ഈ അധ്യയന വർഷം ബി.എഡ് മലയാള വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 9.30ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ- 0485-2833850 പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് പൊട്ടി തർബിയത്ത് നഗർ അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ളം മുടങ്ങി. ആയിരക്കണക്കിന് ലിറ്റർ വെള്ളം റോഡിലൊഴുകി. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പ്രധാന പൈപ്പ് പൊട്ടിയത്. തർബിയത്ത് സ്കൂളിനടുത്താണ് വൻ ശബ്്ദത്തോടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് തർബിയത്ത് നഗർ, ആസാദ് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. നഗരത്തിൽ പൈപ്പ് പൊട്ടൽ വ്യാപകമായിട്ടും പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. രണ്ടുവർഷം മുമ്പ് പഴയ ജലവിതരണ കുഴലുകൾ മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിെച്ചങ്കിലും ഇതുവരെ നടപടിയായില്ല. അടിയന്തരമായി പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് പൗരസമിതി പ്രസിഡൻറ് നജീർ ഉപ്പുട്ടിങ്കൽ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story