Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:14 PM IST Updated On
date_range 21 July 2017 3:14 PM ISTയുവാവിെൻറ കരൾ മാറ്റൽ ശസ്ത്രക്രിയ; കർമസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: കരൾ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മൂവാറ്റുപുഴ കിഴക്കേക്കര കെ.എ.അബ്ദുൽ ഖാദറിെൻറ (30) ചികിത്സക്കായി രാഷ്്ട്രീയ സാമൂഹിക തലങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചു. 40 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി പണം കണ്ടെത്താനും തീരുമാനിച്ചു. റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ എ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു . എം.എൽ.എമാരായ പി.ടി.തോമസ്, എൽദോ എബ്രഹാം, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, ബാബു പോൾ, മുൻ നഗരസഭ ചെയർമാൻ എം.എ.സഹീർ, പി.എസ്.എ ലത്തീഫ്, കെ.എം. പരീത് തുടങ്ങിയവർ സംസാരിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ഒരുമാസത്തെ അലവൻസ് തുകയായ 24,500 രൂപ ഉൾപ്പെടെ പത്ത് ലക്ഷത്തിലേറെ തുകയുടെ വാഗ്ദാനം യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് ലഭിച്ചു. െഫഡറൽ ബാങ്കിെൻറ മൂവാറ്റുപുഴ ഇൗസ്റ്റ് ശാഖയിൽ കെ.എ. അബ്്ദുൽ ഖാദർ (ഫൈസൽ) ചികിത്സഫണ്ട് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 19410100028729 - ഐ.എഫ്.എസ് കോഡ് -എഫ്.ഡി.ആർ.എൽ 0001941.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story