Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:14 PM IST Updated On
date_range 21 July 2017 3:14 PM ISTകാക്കാലംപാറ കുടിവെള്ള പദ്ധതിക്ക് 33- ലക്ഷം അനുവദിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കാക്കാലംപാറ കുടിവെള്ള പദ്ധതിക്ക് 33- ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 33- ലക്ഷം രൂപക്കാണ് ഭരണാനുമതി ലഭിച്ചത്. മാറാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇരട്ടകുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കാക്കാലംപാറയില്‍ സ്ഥാപിക്കുന്ന ടാങ്കിലെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതി യാഥാർഥ്യമാകുന്നതോടെ മൂന്നാം വാര്‍ഡിലെ നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് കാക്കാലംപാറ പ്രദേശം. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story