Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട വാൻ...

നിയന്ത്രണംവിട്ട വാൻ വൈദ്യുതി തൂണും മതിലും തകർത്തു; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
മാവേലിക്കര: കനത്ത മഴയില്‍ എതിരെവന്ന കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച വാന്‍ നിയന്ത്രണം വിട്ട് 11 കെ.വി വൈദ്യുതി തൂണും ഭൂഗര്‍ഭ വൈദ്യുതി കേബിളും സമീപവീടി​െൻറ മതിലും തകര്‍ത്തു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കരീലക്കുളങ്ങര സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കായംകുളം-തിരുവല്ല േറാഡിൽ ചെട്ടികുളങ്ങര ചന്തക്ക് തെക്ക് വരിക്കോലില്‍ ജങ്ഷനുസമീപം വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പലചരക്ക് സാധനങ്ങളുമായി പോയ വാനാണ് അപകടത്തില്‍പെട്ടത്. വാന്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൈത തെക്ക് കുറ്റിയില്‍ സൂസന്‍ വില്ലയില്‍ യോഹന്നാൻ ബേബിയുടെ വീടി​െൻറ മതിലാണ് തകര്‍ന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും പൂര്‍ണമായി നിലച്ചു. വെള്ളിയാഴ്ച വൈദ്യുതി ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെട്ടികുളങ്ങര ചന്തയില്‍നിന്ന് തിരിച്ചുവിട്ടു. കായംകുളം ട്രാഫിക് എസ്.ഐ മഹാദേവ​െൻറ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story