Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:42 AM GMT Updated On
date_range 21 July 2017 9:42 AM GMTമാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ല; മക്കളുടെ പേരിൽ കേസ്
text_fieldsbookmark_border
ചെങ്ങന്നൂർ: ദുരിത ജീവിതം നയിച്ചുവരുന്ന വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച മക്കളുടെ പേരിൽ ആർ.ഡി.ഒ കേസെടുത്തു. മൂന്ന് മക്കളും ആഗസ്റ്റ് എട്ടിന് ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസർ മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടു. മുളക്കുഴ പെരിങ്ങാല തടത്തിൽപടി പൂവൻപള്ളിയിൽ മാധവനും ഭാര്യ ശ്യാമകുമാരിയുമാണ് ദുരിത ജീവിതം നയിച്ചുവന്നിരുന്നത്. ഇവർക്ക് വിവാഹിതരായി കുടുംബസമേതം കഴിയുന്ന മൂന്ന് പെൺമക്കളാണുള്ളത്. ഒരു മകൾ വിദേശത്താണ്. ആരും മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയയാറായില്ല. ശ്യാമകുമാരി എട്ടുവർഷമായി മനോദൗർബല്യം ബാധിച്ച അവസ്ഥയിലാണ്. ആഹാരത്തിനുപോലും വകയില്ലാത്ത സാഹചര്യം മനസ്സിലാക്കിയ പഞ്ചായത്ത് അംഗം ചന്ദ്രിക കുമാർ, മുൻ മെംബർ ബാബു, പൊതുപ്രവർത്തകയായ സത്യഭാമ തുടങ്ങിയവർ ഇടപെട്ട് വിവരം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തെ അറിയിച്ചു. അവിടെനിന്നുള്ള പ്രവർത്തകർ കഴിഞ്ഞദിവസം എത്തി ഇവരുടെ താൽക്കാലിക സംരക്ഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ദമ്പതികളുടെ ചികിത്സ ചെലവുകൾ മദർ തേരേസ ചാരിറ്റബിൾ സൊസൈറ്റി വഹിക്കും. കൂടാതെ ഇവരെ അടൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സൊസൈറ്റി ഭാരവാഹികളായ മനോജ്, ജോർജ് മുരിക്കൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. ചെങ്ങന്നൂർ പൊലീസും മുളക്കുഴ വില്ലേജ് ഓഫിസറുമെത്തി റിപ്പോർട്ട് ആർ.ഡി.ഒക്ക് കൈമാറിയതിനെ തുടർന്നാണ് മക്കൾക്കെതിരെ കേസ് എടുത്തത്. തൊഴിലാളികളുടെ ഓണം കലാമേള ചേര്‍ത്തല: സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ ചേര്‍ത്തലയില്‍ തൊഴിലാളികളുടെ ഓണം കലാമേള സംഘടിപ്പിക്കും. ഏത് ട്രേഡ് യൂനിയനിലും രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രചന മത്സരങ്ങള്‍ ഉള്‍പ്പെടെ 19 ഇനങ്ങളിലാണ് മത്സരം. 26ന് മുമ്പ് മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. ആലോചന യോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. എ.എസ്. സാബു അധ്യക്ഷത വഹിച്ചു. എന്‍.ആര്‍. ബാബുരാജ്, പി. ഷാജിമോഹന്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ് പഠനക്ലാസ് ആലപ്പുഴ: കേരള നദ്വത്തുൽ മുജാഹിദ്ദീൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠനക്ലാസ് 23ന് വൈകീട്ട് മൂന്നുമുതൽ ആറുവരെ കലക്ടറേറ്റ് സലഫി മദ്റസ ഹാളിൽ നടക്കും. സാലിഷ് വാടാനപ്പള്ളി, പി.കെ. മുഹമ്മദ് മദനി, അബ്ദുൽ മജീദ് മദനി എന്നിവർ നേതൃത്വം നൽകും.
Next Story