Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂലിപ്പണിക്ക് തൽക്കാലം...

കൂലിപ്പണിക്ക് തൽക്കാലം വിട; മണി വീണ്ടും സിനിമയിലേക്ക്

text_fields
bookmark_border
കൊച്ചി: കൂലിപ്പണി ഉപജീവനമാക്കിയ സമയത്താണ് വീണ്ടും സിനിമയിലേക്ക് അഭിനയിക്കാൻ വരുന്നതെന്ന് ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് മണി അഭിനയിക്കുന്ന ഉടലാഴം എന്ന ചിത്രത്തി​െൻറ പ്രചാരണാർഥം നടത്തിയ വാർത്തസമ്മേളനത്തിലാണ് മണി മനസ്സ് തുറന്നത്. ഭാര്യയും രണ്ട് കുട്ടികളുമായി ജീവിതം മുന്നോട്ട് പോകുകയാണ്. ആദിവാസി ഊരുകള്‍ പശ്ചാത്തലമാക്കിയ സിനിമയായതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും മണി പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ള ഭിന്നലിംഗക്കാര​െൻറ ജീവിതകഥയാണ് ചിത്രത്തിലേതെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഒരുകൂട്ടം ഡോക്ടര്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഡോക്ടര്‍ ദിലേമ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യചിത്രമാണ് ഉടലാഴം. മണിയെ കൂടാതെ അനുമോൾ, ജോയി മാത്യു, സജിത മഠത്തില്‍ , ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഘടനകൾ അനിവാര്യമാണെന്ന് വാർത്ത സമ്മേളനത്തിൽ പെങ്കടുത്ത നടി അനുമോൾ പറഞ്ഞു. സിനിമയിലെ വനിതകൾ സംഘടന രൂപവത്കരിച്ചത് മികച്ച തീരുമാനമാണ്. എന്നാൽ, സിനിമയിലെ ഒരു സംഘടനയിലും അംഗമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇത് വ്യക്തിപരമായ തീരുമാനമാണെന്നും അനുമോൾ കൂട്ടിച്ചേർത്തു. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും.
Show Full Article
TAGS:LOCAL NEWS
Next Story