Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ കാലാവധി കഴിഞ്ഞ...

വിസ കാലാവധി കഴിഞ്ഞ ചൈനീസ് സ്വദേശികള്‍ അറസ്​റ്റില്‍

text_fields
bookmark_border
കാക്കനാട്: വിസ കാലാവധി കഴിഞ്ഞ് ഒളിവില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവതിയും ബന്ധുവും അറസ്റ്റില്‍. ഇവർക്ക് ഒളിവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത യുവതിയുടെ ഭര്‍ത്താവും മലയാളിയുമായ കൊല്ലം സ്വദേശി ഹഫീസ് അനസ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാക്കനാട് ഇടച്ചിറയില്‍ ആഡംബര ഫ്ലാറ്റില്‍ വിസ കാലാവധി കഴിഞ്ഞ് ഒളിവില്‍ താമസിച്ചിരുന്ന ഇവരെ ഇന്‍ഫോപാര്‍ക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹഫീസ് അനസി​െൻറ ഭാര്യ സീയാലിന്‍ഹൂ(36), ഇവരുടെ ബന്ധു സോംകീ ഹൂ(36) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം നാല് വയസ്സുള്ള പെൺകുട്ടിയുമുണ്ടായിരുന്നു. ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹഫീസ് അനസ് വിവാഹമോചിതയായ സീയാലിന്‍ഹൂവിനെ വിവാഹം കഴിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ഹഫീസ് ഇവരെ വിസിറ്റിങ് വിസയിലാണ് നാട്ടില്‍ താമസിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുകൂടിയായ സോംകീ ഹൂവിനെയും നാട്ടിലേക്ക് എത്തിച്ച് ചൈന കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയായിരുന്നു ഹഫീസ്. കാക്കനാട് തുതിയൂരിൽ വീട് വാടകക്കെടുത്ത് പ്ലൈവുഡ് കയറ്റുമതിയാണ് നടത്തിയിരുന്നത്. വിസിറ്റിങ് വിസയില്‍ ഇന്ത്യയിലെത്തിയ ചൈനീസ് സ്വദേശിനികളുടെ വിസ കാലാവധി കഴിഞ്ഞ ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. വിസ കാലാവധി കഴിഞ്ഞ ചൈനീസ് സ്വദേശികളെ നാട്ടില്‍ താമസിപ്പിക്കാന്‍ വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചതിന് ഹഫീസിനെതിരെ കടയ്ക്കല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലാവുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതി​െൻറ വ്യാജരേഖകള്‍ ഹാജരാക്കി വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെ കേസ്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവർ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയിട്ടില്ലെന്ന് ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിൽ ‍(എഫ്.ആര്‍.ആര്‍.ഒ) നിന്ന് വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ ഇൻഫോപാര്‍ക്ക് എസ്.ഐ തൃദീപ് ചന്ദ്ര​െൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story