Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:11 PM IST Updated On
date_range 21 July 2017 3:11 PM ISTബി.ജെ.പിയുടെ കപട മുഖംമൂടി അഴിഞ്ഞുവീണു ^-യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ബി.ജെ.പിയുടെ കപട മുഖംമൂടി അഴിഞ്ഞുവീണു -യൂത്ത് കോൺഗ്രസ് കൊച്ചി: മെഡിക്കൽ കോളജ് അഴിമതിയിലൂടെ ബി.ജെ.പിയുടെ കപട മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാെണന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട അഴിമതികളുടെ കമീഷൻ ഏജൻറുമാരായി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ മാറിയിരിക്കുന്നു. മൂന്ന് വർഷത്തെ കേന്ദ്ര ഭരണവുമായി ബന്ധപ്പെട്ട അഴിമതിയുടെ കണിക മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story