Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:11 PM IST Updated On
date_range 21 July 2017 3:11 PM ISTപണി പൂർത്തീകരിച്ച പൊതുമാർക്കറ്റ് തുറക്കണം
text_fieldsbookmark_border
കൂത്താട്ടുകുളം: പണി പൂർത്തിയായ പൊതുമാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 90 ശതമാനം പണി പൂർത്തീകരിച്ച പൊതുശ്മശാനവും ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം ഗവ. ആശുപത്രിയിലെ നഴ്സുമാരെ സ്ഥലംമാറ്റം നടത്തിയ കാര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെൻ കെ. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ജിജോ ടി. ബേബി, ഷാജി കെ.സി, ജോമി മാത്യു, സിജു ഏലിയാസ്, എബി എബ്രഹാം, ജിൻസ് പൈറ്റക്കുളം, ജിനേഷ് വൻനിലം, കാർത്തിക്, എ.ജെ. അമൽ സജീവൻ, ആൽവിൻ ഫിലിപ്, അജോ ജോൺ, സചിൻ സനി, െജയ്സ് ഐസക്, ടോണി ടോം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story