Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:11 PM IST Updated On
date_range 21 July 2017 3:11 PM ISTനിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ സനാതനപുരം ഉമാപറമ്പിൽ വീട്ടിൽ മനുവിനെ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽനിന്നും വടിവാൾ കണ്ടെടുത്തു. വധശ്രമം, അടിപിടി, ഭവനഭേദനം, ആയുധം കൈവശം വെക്കൽ തുടങ്ങി 16ഒാളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പട്രോളിങ്ങിനിടെ ചുടുകാട് ജങ്ഷന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ള മദ്യ-ലഹരിമരുന്ന് കച്ചവട കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ എം.കെ. രാജേഷിെൻറ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.െഎ സാഗർ, സിവിൽ പൊലീസ് ഒാഫിസർമാരായ ദിനുലാൽ, ശരത് ചന്ദ്രൻ, ലാലു അലക്സ്, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story