Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:09 PM IST Updated On
date_range 21 July 2017 3:09 PM ISTപൊതുനിരത്തിൽ സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾ നീക്കി
text_fieldsbookmark_border
പറവൂർ: പൊതുനിരത്തുകളിൽ സ്ഥാപനങ്ങളും സംഘടനകളും അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്തു. പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിലാണ് പരസ്യബോർഡുകളും ഹോർഡിങ്ങുകളും നീക്കുന്നത്. അനധികൃത ബോർഡുകൾ സ്വയം നീക്കണമെന്ന് അറിയിപ്പ് കൊടുത്തിട്ടും നീക്കാത്തതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടലൽ. ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. മുനിസിപ്പൽ കവല മുതൽ വെടിമറ വരെയുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നീക്കുന്നത്. വൈദ്യുതിവിളക്കുകൾ തെളിയുന്ന ബോർഡുകളടക്കം ൈകേയറി സ്ഥാപിച്ചിരുന്നു. അനധികൃത ബോർഡുകൾ വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതി ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പിെൻറ ഉടമസ്ഥതയിലുള്ള റോഡുകളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ പൂർണമായും നീക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story