Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:06 PM IST Updated On
date_range 21 July 2017 3:06 PM ISTയുവാവിന് പൊലീസ് സ്റ്റേഷനിൽ മർദനം: ഐ.ജി അന്വേഷിക്കും
text_fieldsbookmark_border
കളമശ്ശേരി: പൊലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂരമർദനമേറ്റ സംഭവം എറണാകുളം ഐ.ജി പി. വിജയൻ അന്വേഷിക്കും. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കളമശ്ശേരി സ്റ്റേഷനിൽ സുഹൃത്തുക്കൾക്കുവേണ്ടി പരാതിയുമായെത്തിയ പുത്തൻകുരിശ് കാണിനാട് പഷ്ണിപ്പറമ്പിൽ ജയരാജ് ജോസഫിനെ (28) മർദിച്ച സംഭവത്തിലാണ് അന്വേഷണം. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള ജയരാജിനെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന്, അന്വേഷണം ഐ.ജിയെ ഏൽപ്പിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നഗരത്തിലെ മാളിലെ സിനിമാശാലക്കു സമീപം ബഹളമുണ്ടാക്കിയവരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുഹൃത്തുക്കൾക്കുവേണ്ടി പരാതി നൽകാനെത്തിയ ജയരാജ് പൊലീസിനോട് തട്ടിക്കയറിയെന്നും ചോദ്യം ചെയ്ത എസ്.ഐയെ കൈയേറ്റം ചെയ്തുവെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ, പരാതിയുമായെത്തിയപ്പോൾ എസ്.ഐ. അസഭ്യവർഷം നടത്തി മർദിക്കുകയായിരുന്നുവെന്ന് യുവാവിെൻറ ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story