Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:06 PM IST Updated On
date_range 21 July 2017 3:06 PM ISTനടി ആക്രമിക്കപ്പെട്ട കേസ്: ഗൂഢാലോചനയുടെ സൂത്രധാരൻ ദിലീപെന്ന് പ്രോസിക്യൂഷൻ
text_fieldsbookmark_border
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. ബലാത്സംഗംചെയ്ത് രംഗം കാമറയിൽ പകർത്താൻ ക്വേട്ടഷൻ നൽകിയ നടപടി ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ സംഭവമാണെന്നും ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആ പേര് ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെടുമെന്നും േപ്രാസിക്യൂഷൻ ഹൈകോടതിയിൽ വ്യക്തമാക്കി. ദിലീപിെൻറ ജാമ്യഹരജി പരിഗണിക്കെവയാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ഗൂഢാലോചനയുടെ 'കിങ് പിന്‍' ആണ് ദിലീപ്. ദിലീപ് ചിത്രത്തിലേക്ക് കടന്നുവരുന്നത് അപ്രതീക്ഷിതമായല്ല. ആകെ 23 മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്തിട്ടുള്ളതെങ്കിലും സംഭവം നടന്ന നാൾ മുതൽ നാലു മാസമായി തെളിവുകൾ ശേഖരിക്കുകയായിരുന്നു. എന്നാൽ, നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ േഫാണും എസ്.ഡി കാർഡും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇത് കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് യഥാർഥ ദൃശ്യത്തിൽനിന്ന് പകർത്തിയ മെമ്മറി കാർഡാണ്. നടിയോട് ദിലീപിനുള്ള വ്യക്തിവൈരാഗ്യം വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ പൾസർ സുനിയെ അറിയില്ലെന്നാണ് ആദ്യം ദിലീപ് പറഞ്ഞത്. എന്നാൽ തൃശൂർ ടെന്നിസ് ക്ലബ്, തൊടുപുഴ, എറണാകുളം അബാദ് പ്ലാസ ഹോട്ടൽ, തോപ്പുംപടി സ്വിഫ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ വെച്ച് ഇരുവരും കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് തെളിവുണ്ട്. തൃശൂരിൽവെച്ച് 10,000 രൂപ ക്വേട്ടഷന് അഡ്വാൻസ് എന്ന നിലയിൽ ദിലീപ് സുനിക്ക് നൽകിയിട്ടുണ്ട്. ഇതേ കാലയളവിൽ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ആളറിയാതെ നിക്ഷേപം വന്നിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സ്ഥിരീകരിക്കുന്ന തരത്തിലാണ് സാക്ഷിമൊഴികൾ. സിനിമ മേഖലയിൽ നിന്നുള്ളവരാണ് സാക്ഷികളിലേറെയും. സുനിയും ദിലീപും ഒേരസമയം ഒരിടത്തുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ടവർ ലൊക്കേഷൻ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സുനി ജയിലിൽനിന്ന് അപ്പുണ്ണിയെ വിളിച്ചപ്പോൾ ദിലീപും അവിടെയുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. സുനി നടത്തിയ മൂന്ന് േഫാൺകാളുകൾ അപ്പുണ്ണിക്കും നാദിർഷക്കുമായിരുന്നു. സഹതടവുകാരനെക്കൊണ്ട് സുനി എഴുതിപ്പിച്ച കത്ത് സഹതടവുകാരനായിരുന്ന മറ്റൊരാൾ മുഖേന ദിലീപിന് നൽകാനായി കൊടുത്തയച്ചിരുന്നു. ദിലീപിെൻറ വീട്ടിൽ ഇയാൾ എത്തിയത് ടവർ ലൊക്കേഷൻ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ തുടർന്ന് അപ്പുണ്ണിയെ വിളിക്കുകയും ഏലൂർ ടാക്സി സ്റ്റാൻഡിൽ വെച്ച് സംസാരിക്കുകയും ചെയ്തു. അപ്പോൾ കത്ത് കൈമാറിയില്ലെങ്കിലും ദിലീപിന് നൽകണമെന്ന കുറിപ്പോടെ ഇൗ കത്ത് സുനി അപ്പുണ്ണിക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. തുടർന്നാണ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന ദിലീപിെൻറ പരാതി ഏപ്രിൽ 22ന് സംവിധായകൻ രജ്ഞിത്ത് ഡി.ജി.പിക്ക് നൽകുന്നത്. എന്നാൽ, ഏപ്രിൽ 10ന് നാദിർഷയെ സുനി വിളിച്ചിരുന്നു. ഇക്കാര്യം നാദിർഷ ദിലീപിനെ അറിയിക്കുകയും ചെയ്തു. അപ്പോൾ പരാതിക്ക് മുതിരാതെ 12 ദിവസം കഴിഞ്ഞാണ് ബ്ലാക്ക് മെയിൽ സംബന്ധിച്ച പരാതി നൽകിയിട്ടുള്ളത്. ഗൂഢാലോചന അന്വേഷിക്കാനുള്ള സാധ്യത നിലനിർത്തിയാണ് കേസിൽ ആദ്യ കുറ്റപത്രം നൽകിയിട്ടുള്ളത്. റിമാൻഡ് റിപ്പോർട്ടിലും പ്രതിക്കു നൽകുന്ന രേഖകളിലും ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നും കേസിെൻറ തുടർനടപടികളെ ബാധിക്കുമെന്നതിനാൽ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മുദ്ര വെച്ച കവറിൽ കേസ് ഡയറിയും ഡി.ജി.പി കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story