Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right2011ലെ...

2011ലെ തട്ടിക്കൊണ്ടുപോകൽ കേസ്​: നാല്​ പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
കൊച്ചി: 2011ൽ നിർമാതാവി​െൻറ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ചാവക്കാട് പുന്നയൂർകുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവരെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) സലീനാ വി.ജി.നായർ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. മുഖ്യ ഗൂഢാലോചകനായ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. റമദ ഹോട്ടലി​െൻറ റപ്രസേൻററ്റീവാണെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോകലിന് മുന്നിൽ നിന്നയാളാണ് രണ്ടാം പ്രതി അഷ്റഫ്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച ടെംബോ ട്രാവലറി​െൻറ ഡ്രൈവറും ക്ലീനറുമാണ് മൂന്നും നാലും പ്രതികൾ. അഞ്ചാം പ്രതി നടിയുടെ ലഗേജുകൾ വാഹനത്തിൽ കയറ്റിയ ആളാണ്. റിമാൻഡ് ചെയ്ത നാല് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതിനായി പ്രതികളെ ഹാജരാക്കാൻ നിർദേശിച്ച് കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. 2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷന് മുന്നിൽ വന്നിറങ്ങിയ നടിയെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ രണ്ട് മുതൽ അഞ്ച് വരെ പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story