Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:05 PM IST Updated On
date_range 21 July 2017 3:05 PM ISTമാലിന്യസംസ്കരണത്തിന് നെക്‌സാ കോണ്ടിമെൻറ്സ്
text_fieldsbookmark_border
കടുങ്ങല്ലൂർ: മാലിന്യസംസ്കരണത്തിന് നൂതനവും എളുപ്പവുമായ പദ്ധതിയുമായി നെക്‌സാ കോണ്ടിമെൻറ്സ് എന്ന സ്ഥാപനം രംഗത്തെത്തി. ജൈവ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടാണ് പദ്ധതി. പഞ്ചായത്തിലെ 11ാം വാർഡിൽ പദ്ധതിയുടെ പരിചയപ്പെടുത്തൽ നടന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മാലിന്യങ്ങൾ ശേഖരിച്ച് ജൈവ വളമാക്കി മാറ്റും. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നിരവധി വീടുകളിൽനിന്നും പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യം ശേഖരിച്ചു. പദ്ധതി വിജയകരമായാൽ മറ്റു വാർഡുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് നിർദേശം നൽകുമെന്ന് വാർഡ് അംഗം വി.കെ. ഷാനവാസ് പറഞ്ഞു. കെ.എ. അഷ്‌റഫ്, കെ.എം ഹമീദ്, എസ്. പ്രകാശൻ,കെ.എ. സമദ്, പി.കെ അബ്ബാസ്, ബെന്നി തോമസ്, കെ.അഷറഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story