Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:04 PM IST Updated On
date_range 21 July 2017 3:04 PM ISTകാറ്റിലും മഴയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കോതമംഗലം: മരം വീണ് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീഴുകയായിരുന്നു. െപാലീസ് സ്റ്റേഷനു മുന്നിലും ചേലാട് കവലയിലും മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു. െപാലീസ് സ്റ്റേഷനു മുന്നിൽ മരം വീണ് പാർക്കുചെയ്തിരുന്ന കാറിന് കേടുപാട് പറ്റി. കാറിനകത്ത് യാത്രക്കാർ ഉണ്ടായിരുന്നില്ല. കോതമംഗലം ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ കെ.എൻ. സതീഷെൻറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ ഫയർമാൻമാരായ ടി.കെ. എൽദോ, ബിബിൻ, നജീം, രഞ്ജിത്ത്, അനൂപ് എന്നിവർ അടങ്ങുന്ന സംഘത്തിെൻറ ശ്രമഫലമായാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story