Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:04 PM IST Updated On
date_range 21 July 2017 3:04 PM ISTഎൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഡിവിഷൻ സമ്മേളനം ആരംഭിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) എറണാകുളം ഡിവിഷൻ സമ്മേളനത്തിന് ലായം കൂത്തമ്പലത്തിൽ തുടക്കമായി. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. സജിമോൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി, യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. ബാലകൃഷ്ണൻ, സെക്രട്ടറി ടി.കെ. മോഹനൻ, െഡവലപ്മെൻറ് ഓഫിസർ സി. ഹരീഷ് കുമാർ, പി.സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്ന് 150 പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story