Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉണക്ക മത്സ്യത്തിന്...

ഉണക്ക മത്സ്യത്തിന് വിലയിടിഞ്ഞു: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
മട്ടാഞ്ചേരി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാനമായ 'മാസ്' എന്നറിയപ്പെടുന്ന ഉണക്ക മത്സ്യത്തിന് വില ലഭിക്കാതായതോടെ തൊഴിലാളികർ പട്ടിണിയിൽ. ദ്വീപിൽ നിന്നുള്ള പാർലമ​െൻറംഗം വരെ ഇടപെട്ടാണ് സൊസൈറ്റി വഴി ശേഖരിക്കുന്ന മത്സ്യത്തിന് ഗ്രേഡ് അനുസരിച്ച് ഉയർന്ന വില നിശ്ചയിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത് പ്രകാരം വലിയ മത്സ്യത്തിന് കിലോക്ക് 625 രൂപ വരെ നിശ്ചയിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ തയാറാക്കിയ ടൺ കണക്കിന് മാസ് മത്സ്യം സൊസൈറ്റികൾ ബേപ്പൂർ ആസ്ഥാനമായുള്ള ലക്ഷദ്വീപ് കോ-ഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷന് കൈമാറിയെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചിട്ടില്ല. ബോട്ട് ഉടമകളിൽനിന്നും ശേഖരിക്കുന്ന മാസ് ഫെഡറേഷന് കൈമാറുമ്പോൾ പകുതി തുകയും മീൻ ശ്രീലങ്കയിലെത്തുമ്പോൾ ബാക്കി തുകയും നൽകുമെന്നാണ് സൊസൈറ്റി അധികൃതർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ, വിതരണം ചെയ്ത മത്സ്യത്തിന് പണം ലഭിക്കാത്തതിനാൽ തൊഴിലാളികൾ പിന്നീട് സംഭരിച്ച മാസ് കൈമാറിയിട്ടില്ല. ബോട്ടുടമകളടക്കമുള്ളവർ ശേഖരിച്ച ടൺ കണക്കിന് മത്സ്യമാണ് കെട്ടിക്കിടക്കുന്നത്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story