Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:02 PM IST Updated On
date_range 21 July 2017 3:02 PM ISTബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsbookmark_border
നെട്ടൂർ: തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി. . രാവിലെ 3.30ന് വിഷ്ണു ക്ഷേത്രത്തിൽ നട തുറന്ന് നിർമാല്യ ദർശനത്തിനുശേഷം പ്രത്യേക പൂജകൾ കഴിഞ്ഞ് അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിക്കും. പ്രധാന വഴിപാടായ പിതൃ നമസ്കാരം, കൂട്ട നമസ്കാരം എന്നിവക്കായി വിഷ്ണു ക്ഷേത്രത്തിെൻറ വലിയമ്പലത്തിെൻറ തെക്ക് ഭാഗത്തും പൂജക്കായി വിഷ്ണുക്ഷേത്രത്തിെൻറ വടക്ക് ഭാഗത്തും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. ശിവക്ഷേത്രത്തിൽ രാവിലെ നാലിന് നടതുറന്ന് നിർമാല്യ ദർശനത്തിനുശേഷം പ്രത്യേകപൂജകൾ ഉണ്ടായിരിക്കും. ശിവക്ഷേത്രത്തിൽ വിജയരാജ് എബ്രാന്തിരിയും വിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണറാവു എമ്പ്രാന്തിരിയും കാർമികത്വം വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡിെൻറയും, ക്ഷേത്ര ഉപദേശക സമിതിയുടെയും മേൽനോട്ടത്തിൽ മരുന്ന് കഞ്ഞിയും ചുക്ക് കാപ്പി വിതരണവും ഉണ്ടായിരിക്കും. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്ന ഭക്തരുടെ സുരക്ഷക്കായി ഫയർഫോഴ്സിെൻറയും, വാഹന നിയന്ത്രണത്തിനും ക്ഷേത്രത്തിെൻറ മറ്റു സുരക്ഷക്കും പനങ്ങാട് പൊലീസിെൻറ സേവനവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story