Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:06 AM GMT Updated On
date_range 21 July 2017 8:06 AM GMTകെ.പി. ലെനിനെ അനുസ്മരിച്ചു
text_fieldsbookmark_border
കൊച്ചി: കെ.പി. ലെനിൻ അനുസ്മരണ സമ്മേളനം നടത്തി. എറണാകുളം ഇലക്‌ട്രിസിറ്റി ഫെഡറേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു മുഖ്യപ്രഭാഷണം നടത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പോരാളിയായിരുന്നു കെ.പി. ലെനിനെന്ന് അദ്ദേഹം പറഞ്ഞു. ലെനിെൻറ നേതൃത്വത്തിൽ കൊച്ചി കപ്പൽശാലക്കുവേണ്ടി നടത്തിയ ശക്തമായ പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. പാർട്ടിയിൽ പിളർപ്പുണ്ടായ ഘട്ടത്തിൽ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം സംഘടനയെ നയിച്ചത്. തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ലെനിനുണ്ടായിരുന്നില്ല. അദ്ദേഹത്തിെൻറ വേർപാട് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും രാജു പറഞ്ഞു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത് അധ്യക്ഷത വഹിച്ചു. എറണാകുളം മണ്ഡലം സെക്രട്ടറി എം.പി. രാധാകൃഷ്‌ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.എ.എൽ സംസ്ഥാന പ്രസിഡൻറ് പി.എ. അസീസ്, ഇ.എം. സുനിൽകുമാർ, സന്തോഷ് പീറ്റർ, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Next Story