Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 3:16 PM IST Updated On
date_range 20 July 2017 3:16 PM ISTഇന്ത്യയിൽ ഹിറ്റ്ലറുടേതിന് സമാനമായ നുണ പ്രവാഹം – ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
text_fieldsbookmark_border
കൊച്ചി: ഹിറ്റ്ലർ ജർമനിയിൽ നടത്തിയതിന് സമാനമായ നുണപ്രവാഹമാണ് കേന്ദ്ര ഭരണകൂടത്തിെൻറ മൗനാനുവാദത്തോടെ സമൂഹത്തിൽ നടക്കുന്നതെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ. ജില്ല ജമാഅത്ത് കൗൺസിൽ 30ന് കളമശ്ശേരിയിൽ നടത്തുന്ന ജില്ല മഹല്ല് സംഗമത്തിെൻറ ഭാഗമായി പൗരാവകാശ സംരക്ഷണവും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തിൽ കലൂരിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ജനസംഖ്യ, ലവ് ജിഹാദ്, തീവ്രവാദം, മതംമാറ്റം, ദേശീയത, രാജ്യസ്നേഹം, ബീഫ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിെലല്ലാം വലിയ നുണകളാണ് പ്രചരിപ്പിക്കുന്നത്. വ്യാജ സ്ഥിതിവിവരക്കണക്കുകൾ പോലും ഇതിനായി ഉപയോഗിക്കുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ മുൻ അഡീഷനൽ അഡ്വ. ജനറൽ പി.എസ്. മുഹമ്മദ് യൂസുഫ്, വി.എം. സുലൈമാൻ മൗലവി, പി.കെ. അബൂബക്കർ എടത്തല, അബ്ദുൽ മജീദ് പറക്കാടൻ, പി.കെ. അബൂബക്കർ ഇടപ്പള്ളി, എ.എം. അർഷദ്, സി.എം. ഇബ്രാഹിം, ഹാജി, എ.പി. ഇബ്രാഹിം, എൻ.വി.സി. അഹമ്മദ്, പി.എ. അബ്ദുൽ ഖാദർ, എം.കെ.എ. ലത്തീഫ്, കെ.കെ. അബ്ദുല്ല, കെ.എം. അബ്ദുൽ കരീം, ടി.എസ്. അബൂബക്കർ, പി.എ. ബഷീർ, പി.കെ. മൊയ്തു, ഹുസൈൻ കുന്നുകര, ഹംസ ഹാജി മുടിക്കൽ, കെ.എം. കുഞ്ഞുമോൻ, കരീം കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ല മഹല്ല് സംഗമം സ്വാഗതസംഘം ചെയർമാൻ കെ.കെ. കബീർ സ്വാഗതവും േപ്രാഗ്രാം കമ്മറ്റി ചെയർമാൻ എ.എം. പരീത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story