Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:45 AM GMT Updated On
date_range 20 July 2017 9:45 AM GMTപ്ലാസ്‌റ്റിക് മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം
text_fieldsbookmark_border
ea + ek +ec ആലുവ: സംസ്ഥാനത്തെ പ്ലാസ്‌റ്റിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മെറ്റൽ സ്ക്രാപ് ട്രേഡേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവിൽ വന്നതോടെ ഇ-മാലിന്യത്തിെൻറയും പ്ലാസ്റ്റിക് മാലിന്യത്തിെൻറയും ശേഖരണം സ്തംഭനാവസ്ഥയിലാണ്. ജി.എസ്.ടിയിൽ ഇ-മാലിന്യം ശേഖരിക്കുന്നതിന് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ഇതോടെ പല വൻകിട സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വ്യാപാര മേഖലയാണ് ഇതോടെ പ്രതിസന്ധിയിലായതെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദേശത്തുനിന്ന് വൻതോതിൽ ആക്രിസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ വില ഗണ്യമായി കുറയുകയും വ്യാപാര മേഖല തകർച്ച നേരിടുകയുമാണ്. ഇതിനിെട ജി.എസ്.ടിയുടെ വരവ് തകർച്ചക്ക് ആക്കം കൂട്ടി. വൻകിട സ്ഥാപനങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നത് നിർത്തിയതോടെ ചെറുകിട കടകളിൽ കെട്ടിക്കിടക്കുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ല പ്രസിഡൻറ് സാജർ സിത്താര അധ്യക്ഷത വഹിച്ചു. പി.ബി. ഷിയാദ്, പി.എച്ച്. നാസറുദ്ദീൻ, അബ്‌ദുൽ ഖാദർ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
Next Story